ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു
കൊളംബോ: ശ്രീലങ്കയിലെ പാര്‍ലമെന്റ് രണ്ടു മാസത്തേക്ക് പിരിച്ചുവിട്ടതായി പ്രസിഡണ്ട് ചന്ദ്രിക കുമാരതുംഗ പ്രഖ്യാപിച്ചു. പ്രതിപക്ഷം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന അവിശ്വാസപ്രമേയത്തില്‍ നിന്ന് രക്ഷപ്പെടാനാണ് പ്രസിഡണ്ടിന്റെ ഈ നടപടി എന്നു കരുതുന്നു.
ജൂലായ് 10 ചൊവാഴ്ച അര്‍ദ്ധരാത്രി മുതല്‍ സപ്തംബര്‍ ഏഴ് വരെയാണ് പാര്‍ലമെന്റ് പിരിച്ചുവിട്ടിരിക്കുന്നത്. രാജ്യത്തെ തിരഞ്ഞെടുപ്പ് ചട്ടങ്ങളെ മാറ്റിമറിക്കുന്ന പുതിയ ഭരണഘടനയിന്മേല്‍ ആഗസ്ത് 21ന് ജനഹിത പരിശോധന നടത്തുമെന്നും കുമാരതുംഗ പ്രഖ്യാപിച്ചു.
ഭരണകക്ഷിയില്‍ നിന്ന് കഴിഞ്ഞ മാസം ഒരു മുസ്ലിം കക്ഷി പ്രതിപക്ഷത്തേക്ക് ചേക്കേറിയതോടെ കുമാരതുംഗ നയിക്കുന്ന പീപ്പിള്‍സ് അലയന്‍സ് ന്യൂനപക്ഷമായി മാറിയിരിക്കുകയാണ്. 225 അംഗ സഭയില്‍ ഇപ്പോള്‍ പ്രതിപക്ഷത്തിന് 116സീറ്റുകളും ഭരണപക്ഷത്തിന് 109 സീറ്റുകളുമാണുളളത്.












Click it and Unblock the Notifications