ചായസല്ക്കാരത്തില്‍ പങ്കെടുക്കില്ലെന്ന് ഹുറിയത്ത്
ദില്ലി: പാക് പ്രസിഡന്റ് മുഷാറഫിന്റെ സ്വീകരണച്ചടങ്ങിനോടനുബന്ധിച്ച് പാക് ഹൈക്കമ്മീഷണര്‍ നടത്തുന്ന ചായസല്ക്കാരത്തില്‍ പങ്കെടുക്കേണ്ടെന്ന് ഹുറിയത്ത് തീരുമാനിച്ചു. ജൂലായ് 12 വ്യാഴാഴ്ച തിരക്കിട്ട് ചേര്‍ന്ന യോഗത്തിലാണ് ഹുറിയത്ത് നേതാക്കള്‍ ഈ തീരുമാനം എടുത്തത്.
നേരത്തെ ഹുറിയത്ത് നേതാക്കളെ ചായസല്ക്കാരത്തില്‍ പങ്കെടുക്കാന്‍ പാക് ഹൈക്കമ്മീഷണര്‍ ക്ഷണിച്ചതു മുതലേ വിവാദം പുകയുകയായിരുന്നു. ഹുറിയത്തിനെ പ്രതിനിധീകരിച്ച് വിഘടനവാദികളായ നേതാക്കള്‍ പങ്കെടുത്താല്‍ ചായസല്ക്കാരം ബഹിഷ്കരിക്കാന്‍ വാജ്പേയി അധ്യക്ഷനായി ജൂലായ് 11 ബുധനാഴ്ച ചേര്‍ന്ന എന്‍ഡിഎയോഗം തീരുമാനമെടുത്തിരുന്നു. തല്ക്കാലം സമാധാനപ്രക്രിയയെ നശിപ്പിക്കുന്നവരാകാന്‍ ഉദ്ദേശമില്ലെന്ന് ഹുറിയത്ത് യോഗം വ്യാഴാഴ്ച വ്യക്തമാക്കി
'ഹുറിയത്ത് എന്തെന്ന് അറിയാതെയാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തത്. ഇത് നിര്‍ഭാഗ്യകരമാണ്'- ഹുറിയത്ത് മുന്‍ ചെയര്‍മാന്‍ മിര്‍വെയ്സ് ഒമര്‍ ഫാറൂഖ് പറഞ്ഞു. ജൂലായ് 14 ശനിയാഴ്ചയാണ് പാക് ഹൈക്കമ്മീഷണര്‍ അഷ്റഫ് ജഹാംഗീര്‍ ഖ്വാസിയുടെ വിവാദചായസല്ക്കാരം.












Click it and Unblock the Notifications