സംസ്ഥാന ബജറ്റ് വെള്ളിയാഴ്ച
തിരുവനന്തപുരം: 2001-2002 സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ജൂലായ് 13 വെള്ളിയാഴ്ച ധനകാര്യമന്ത്രി ശങ്കരനാരായണന്‍ അവതരിപ്പിക്കും. അധികാരത്തിലേറിയ ആന്റണി സര്‍ക്കാരിന്റെ ആദ്യ ബജറ്റാണിത്.
നേരത്തെ കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധികള്‍ വിശദീകരിക്കുന്ന ഒരു ധവളപത്രം ആന്റണി സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. അതിനു തൊട്ടുപിന്നാലെ വരുന്ന ബജറ്റായതിനാല്‍ ജനങ്ങളും ബജറ്റില്‍ നിന്നും കാര്യമായ നേട്ടങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ എന്തൊക്കെ പുതിയ നികുതിഭാരങ്ങളാണ് അടിച്ചേല്പിക്കാന്‍ പോകുന്നതെന്ന ആശങ്ക മാത്രമാണ് ജനങ്ങള്‍ക്കുള്ളത്.
ധവളപത്രം ഇറക്കുന്ന വേളയില്‍ കേരളത്തിനെ പ്രതിസന്ധിയില്‍ നിന്നും കരകയറ്റാന്‍ ജനങ്ങളും കുറെയൊക്കെ സഹിക്കണമെന്ന് മുഖ്യമന്ത്രി ആന്റണി സൂചിപ്പിച്ചിരുന്നു. അതേസമയം നികുതിവര്‍ദ്ധന കഴിയുന്നത്ര ഒഴിവാക്കിക്കൊണ്ടുള്ള ഒരു ബജറ്റായിരിക്കുമിതെന്ന് സാമ്പത്തികനിരീക്ഷകര്‍ വിലയിരുത്തുന്നു.
ഉന്നതവിദ്യാഭ്യാസരംഗത്ത് ഫീസ് വര്‍ദ്ധിപ്പിക്കുന്നതിലൂടെ വരുമാനമുണ്ടാക്കുക എന്ന ലക്ഷ്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടായിരുന്നു. വൈദ്യുതി നിരക്ക് കൂട്ടാനും ആലോചനയുണ്ടായിരുന്നു. ബസ് ചാര്‍ജ്ജ് വര്‍ധനയെക്കുറിച്ച് ഗതാഗതമന്ത്രി ഗണേഷ്കുമാര്‍ നേരത്തെ സൂചന നല്കിയിരുന്നു.












Click it and Unblock the Notifications