തമിഴരും ഉത്തരേന്ത്യക്കാരും മലയാളിക്ക് ഭീഷണി

തിരുവനന്തപുരം: തമിഴ്നാട്ടില്‍ നിന്നും വടക്കേയിന്ത്യയില്‍ നിന്നും കേരളത്തിലെത്തി ജോലി ചെയ്യുന്നവര്‍ മലയാളികളായ തൊഴിലാളികള്‍ക്ക് ഭീഷണിയാവുന്നു.

കുറഞ്ഞ കൂലിക്ക് ഇവര്‍ ജോലി ചെയ്യാന്‍ തയാറാവുന്നതിനാല്‍ കൂടുതല്‍ കൂലി നല്‍കി നാട്ടുകാരെ ജോലിക്ക് വയ്ക്കാന്‍ തൊഴിലുടമകളും മടിക്കുന്നു. മുമ്പ് നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ഇവര്‍ ഇപ്പോള്‍ വയറിംഗ്, പ്ലംബിംഗ്, സെക്യൂരിറ്റി സര്‍വീസ്, പെയിന്റിംഗ് എന്തിന് തെങ്ങുകയറ്റം പോലുള്ള മേഖലകളിലേക്കും കടന്നിരിക്കുന്നു.

വയറിംഗ് പണിയുടെ സഹായിയായ ഒരാള്‍ക്ക് 100 രൂപയാണ് തൊഴിലുടമ നല്‍കുന്നത്. എന്നാല്‍ തമിഴര്‍ക്ക് 70 മുതല്‍ 80 രൂപ വരെ നല്‍കിയാല്‍ മതി. 'ഇത് കാരണം കൂടുതല്‍ കൂലി ചോദിച്ചാല്‍ ജോലി പോകുമെന്ന അവസ്ഥയിലാണ്. 100 രൂപയില്‍ കൂടുതല്‍ കൂലി തരാന്‍ പറ്റില്ലെന്ന് മുതലാളി പറഞ്ഞു. ബസ് ചാര്‍ജ് കൂടി കൂട്ടിയാല്‍ 20 കിലോമീറ്റര്‍ താണ്ടി നഗരത്തില്‍ ജോലി ചെയ്യാന്‍ വരുന്നതില്‍ എന്താണ് നേട്ടം.' -തിരുവനന്തപുരം ജില്ലയിലെ വയറിംഗ് തൊഴിലാളിയായ ജയന്‍ പറയുന്നു.

രാവിലെയുള്ള നാഗര്‍കോവില്‍ --തിരുവനന്തപുരം പാസഞ്ചറില്‍ എത്തുന്ന തമിഴരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. തിരുവനന്തപുരത്തും എറണാകുളം, കോഴിക്കോട് തുടങ്ങി മിക്ക നഗരങ്ങളിലും തമിഴര്‍ക്ക് പുറമെ വടക്കേയിന്ത്യക്കാരും പ്രത്യക്്ഷപ്പെട്ടിട്ടുണ്ട്. തുച്ഛമായ ശമ്പളവും കിടക്കാനൊരു ചായ്പും നല്‍കിയാല്‍ എത്ര മണിക്കൂര്‍ ജോലി ചെയ്യാനും ഇവര്‍ തയാറാണത്രെ. സെക്യുരിറ്റി ജോലിക്കായി ഇവര്‍ ഹൗസിംഗ് കോളനികള്‍ തോറും കയറിയിറങ്ങുകയാണ്. നാട്ടിന്‍പുറങ്ങളിലെ വീടുകളില്‍ പോലും ഇവര്‍ ജോലി അന്വേഷിച്ച് കയറുന്നു. കേരളത്തിലെത്തിയിട്ടുള്ള ഉത്തരേന്ത്യക്കാരില്‍ കൂടുതലും രാജസ്ഥാനില്‍ നിന്നും ഗുജറാത്തില്‍ നിന്നുമുള്ളവരാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+