കെല്‍ട്രോണ്‍ ഇന്റര്‍നെറ്റ് കിയോസ്ക് തുടങ്ങി
തിരുവനന്തപുരം: കെല്‍ട്രോണിന്റെ ആദ്യ ഇന്റര്‍നെറ്റ് കിയോസ്ക്ക് വ്യവസായ - വിവരസാങ്കേതിക വകുപ്പുമന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.
ജൂലായ് 12 വ്യാഴാഴ്ച നടന്ന ചടങ്ങില്‍ വ്യവസായ സെക്രട്ടറിയും കെല്‍ട്രോണ്‍ എംഡിയുമായ അജയകുമാര്‍ സന്നിഹിതനായിരുന്നു. ഇന്റര്‍നെറ്റ് ബ്രൗസിംഗിനായി പൂര്‍ണ്ണമായും സ്വകാര്യതയുള്ള 20 പ്രത്യേക യൂണിറ്റുകള്‍ മുഴുവനായും ശീതീകരിച്ച കിയോസ്കിലുണ്ട്.വെള്ളയമ്പലത്താണ് കെല്‍ട്രോണ്‍ കിയോസ്ക്ക് സ്ഥാപിച്ചിരിക്കുന്നത്.
തിരുവനന്തപുരം ജില്ലയില്‍ 10 കിയോസ്ക്കുകള്‍ കൂടി തുടങ്ങുവാനും പടിപടിയായി സംസ്ഥാനത്തൊട്ടാകെ കിയോസ്ക്കുകള്‍ സ്ഥാപിക്കാനും കെല്‍ട്രോണിന് പരിപാടിയുണ്ട്. വിവരസാങ്കേതിക വിദ്യ ജനങ്ങള്‍ക്കെത്തിക്കുന്നതിനുള്ള ഇന്റര്‍നെറ്റ് കിയോസ്ക്കുകള്‍ക്കായി കെല്‍ട്രോണ്‍ പ്രത്യേക ബിസിനസ് യൂണിറ്റ് സ്ഥാപിച്ചിട്ടുണ്ട്.
ഇന്റര്‍നെറ്റ് അറിയാത്തവര്‍ക്ക് പരിശീലനം നല്‍കാനും വിദഗ്ധരുടെ സഹായത്തോടെ പ്രോജക്ട് വര്‍ക്കുകള്‍ ചെയ്യുവാനും ഉള്ള സൗകര്യങ്ങള്‍ ഇതിന്റെ പ്രത്യേകതയാണ്.
ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിന് ഒരു മണിക്കൂറിന് 25 രൂപയാണ് ഈടാക്കുന്നത്. ഇതില്‍ പ്രത്യേക ഇളവുകള്‍ ഉണ്ടാകും. 100 മണിക്കൂറിലേക്ക് ഉപയോഗിക്കാവുന്ന കെല്‍ട്രോണ്‍ ഗോള്‍ഡ് കാര്‍ഡ് വാങ്ങുന്നവര്‍ക്ക് 30 ശതമാനം ഇളവ് അനുവദിക്കും. 50 മണിക്കൂര്‍ ഉപയോഗിക്കാവുന്ന സില്‍വര്‍ കാര്‍ഡിന് 20 ശതമാനവും 20 മണിക്കൂര്‍ ഉപയോഗിക്കാവന്ന ജനതാ കാര്‍ഡിന് 10 ശതമാനവും ഇളവുണ്ട്.












Click it and Unblock the Notifications