Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴയ്ക്ക് ശക്തികുറയും; രണ്ട് ദിവസം കൂടി തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയ്ക്ക് ശക്തി കുറയുമെങ്കിലും അടുത്ത രണ്ട് ദിവസവും കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

പടിഞ്ഞാറന്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 45 കിലോമീറ്റര്‍ മുതല്‍ 55 കിലോമീറ്റര്‍ വരെയാകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം നഗരത്തില്‍ ജൂലായ് 10 ചൊവാഴ്ച മുതല്‍ മഴ അല്‍പം കുറഞ്ഞു. പക്ഷേ താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും ഇതുവരെ വെള്ളം ഇറങ്ങിയിട്ടില്ല. ദുരിതാശ്വാസ ക്യാമ്പുകളില്‍ 200ഓളം പേരാണ് കഴിയുന്നത്.

സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ 87 പേര്‍ മരിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. 22 പേരെ കാണാതായിട്ടുണ്ട്. പ്രളയബാധിത ജില്ലകളില്‍ അഞ്ഞൂറോളം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ഇവിടെ 35,000ത്തോളം പേര്‍ കഴിയുന്നു. 1352 ഗ്രാമങ്ങള്‍ പ്രളയക്കെടുതി അനുഭവിക്കുകയാണ്. മഴയിലും വെള്ളപ്പൊക്കത്തിലും 831 വീടുകള്‍ പൂര്‍ണമായും 8639 വീടുകള്‍ ഭാഗികമായും തകര്‍ന്നു.

തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്്ഷമായിരിക്കുകയാണ്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് മഴ കൂടുതല്‍ നാശം വിതച്ചത്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം മൂലമാണ് മഴ മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കന്‍ ജില്ലകളിലും വ്യാപകമായ മഴ ഉണ്ടായി.

ചൊവാഴ്ച കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ പെയ്ത മഴയുടെ കണക്ക് സെന്റിമീറ്ററില്‍:

കൊടുങ്ങല്ലൂര്‍, കായംകുളം- ഏഴ്
തിരുവല്ല, മാനന്തവാടി- ആറ്
ആലുവ, കോട്ടയം, വൈത്തിരി- അഞ്ച്
കണ്ണാറ, ചാലക്കുടി, കോന്നി, ആലപ്പുഴ-നാല്

പെരിന്തല്‍മണ്ണ, പട്ടാമ്പി, ഇരിങ്ങാലക്കുട, തിരുവനന്തപുരം (വിമാനത്താവളം) തൃശൂര്‍, വാള്‍പ്പാറ, നടുവട്ടം, നെയ്യാറ്റിന്‍കര- മൂന്ന്

കാസര്‍ഗോഡ്, നിലമ്പൂര്‍, പൊന്നാനി, കോഴിക്കോട് (വിമാനത്താവളം), കൊയിലാണ്ടി, ഒറ്റപ്പാലം, ആലത്തൂര്‍, കൊല്ലങ്കോട്, എനാമക്കല്‍,. ദേവികുളം, പുനലൂര്‍, കൊല്ലം, ഹരിപ്പാട്, വര്‍ക്കല, നെടുമങ്ങാട്- രണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+