വിക്ടര്‍ ജോര്‍ജിന്റെ മൃതദേഹം സംസ്കരിച്ചു
ഏറ്റുമാനൂര്‍: ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂരില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച മലയാള മനോരമ ഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജിന്റെ മൃതദേഹം സംസ്കരിച്ചു. ജൂലായ് 12 വ്യാഴാഴ്ച പട്ടിത്താനത്തെ രത്നഗിരി പള്ളിയിലാണ് സംസ്കാരച്ചടങ്ങ് നടന്നത്.
മന്ത്രിമാരായ കെ.എം. മാണി, സി.എഫ്. തോമസ്, നാലകത്ത് സൂപ്പി, കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍, വിക്ടറിന്റെ സഹപ്രവര്‍ത്തകര്‍, നാട്ടുകാര്‍ തുടങ്ങി ഒട്ടേറെ പേര്‍ ചടങ്ങില്‍ പങ്കെടുത്തു.
വിക്ടര്‍ ജോര്‍ജിന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രസ് ക്ലബിന്റെയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ കോഴിക്കോട്ട് മൗനജാഥ നടത്തി. വിവിധ മാധ്യമങ്ങളിലെ ജീവനക്കാര്‍ ജാഥയില്‍ പങ്കെടുത്തു. തുടര്‍ന്ന് പ്രസ് ക്ലബില്‍ അനുശോചന യോഗവും ചേര്‍ന്നു.
ജൂലായ് ഒമ്പത് തിങ്കളാഴ്ച നടന്ന ഉരുള്‍പൊട്ടലില്‍ മനോരമക്ക് വേണ്ടി ഫോട്ടോ എടുക്കുന്നതിനിടയിലാണ് വിക്ടര്‍ ദുരന്തത്തിനിരയായത്. രണ്ടു ദിവസത്തിനു ശേഷം ബുധനാഴ്ച രാവിലെയാണ് അദ്ദേഹത്തിന്റെ മൃതദേഹം മണ്ണിനടിയില്‍ നിന്ന് പുറത്തെടുത്തത്. ലില്ലിയാണ് ഭാര്യ. മക്കള്‍ അശ്വതി, നീല്‍.












Click it and Unblock the Notifications