നിരത്തില്‍ ചവറിട്ടാല്‍ ഇനി 2000 രൂപ പിഴ
തിരുവനന്തപുരം: തലസ്ഥാന നഗരമായ തിരുവനന്തപുരത്തെ പൊതുനിരത്തില്‍ ചവര്‍ നിക്ഷേപിച്ചാല്‍ ഇനിമുതല്‍ പിഴ ഈടാക്കും. ചവറു വീപ്പകളിലല്ലാതെ ചവര്‍ നിക്ഷേപിക്കുകയാണെങ്കില്‍ 2,000 രൂപ പിഴ ഈടാക്കുമെന്ന് നഗരസഭ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കെട്ടിടാവശിഷ്ടങ്ങള്‍ പൊതു നിരത്തില്‍ നിക്ഷേപിക്കുന്നവര്‍ക്കും ഈ പിഴ ബാധകമാണ്. നഗരസഭയുടെ അറവുശാലയിലല്ലാതെ പൊതുസ്ഥലങ്ങളില്‍ കശാപ്പ് നടത്തുന്നവര്‍ക്കെതിരെ 5,000 രൂപ പിഴ ചുമത്തും.
നടപടി സ്വീകരിക്കുന്നതിന് നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാരടങ്ങിയ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. 24 മണിക്കൂറും ഈ സ്കാഡ് പ്രവര്‍ത്തിക്കും.












Click it and Unblock the Notifications