കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിന്‍ ലാദന് 35,000 പേരുടെ പട്ടാളമുണ്ടെന്ന്

  • By Staff
Google Oneindia Malayalam News

മോസ്കോ: സൗദി തീവ്രവാദി ഒസാമ ബിന്‍ ലാദന്‍ ഇതിനകം തന്നെ 35,000ത്തോളം വരുന്ന സൈനികവ്യൂഹത്തെ വാര്‍ത്തെടുത്തുകഴിഞ്ഞുവന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

മധ്യേഷ്യയിലെ കോമണ്‍വെല്‍ത്ത് രാജ്യങ്ങളെ തകര്‍ക്കാന്‍ ലക്ഷ്യം വച്ചാണത്രെ ലാദന്‍ ഈ സൈനികവ്യൂഹത്തെ തയ്യാറാക്കി നിര്‍ത്തിയിരിക്കുന്നത്. അറബികള്‍, ചെച്നിയക്കാര്‍, ഫിലിപ്പിനോകള്‍ എന്നിവര്‍ ഉള്‍പ്പെട്ടെ ഈ അന്താരാഷ്ട്ര തീവ്രവാദ സംഘം കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിട്ടുണ്ടെന്നും ഇന്റര്‍ഫാക്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. താലിബാന്‍ ഭരിക്കുന്ന അഫ്ഘാനിസ്ഥാനിലാണ് ഈ സംഘങ്ങള്‍ നിലയുറപ്പിച്ചിട്ടുള്ളത്.

മധ്യേഷ്യയില്‍ മുസ്ലിം തീവ്രവാദികളുടെ പ്രവര്‍ത്തനം ശക്തമാകാന്‍ സാധ്യതയുണ്ടെന്ന കാരണത്താല്‍ റഷ്യ തങ്ങളുടെ സൈനികപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കിത്തുടങ്ങിയിട്ടുണ്ട്. കോമണ്‍വെല്‍ത്തിലെ മറ്റു അംഗരാഷ്ട്രങ്ങളുമായി ചേര്‍ന്ന് ഈ ഭീഷണിയെ ചെറുക്കാനുള്ള പദ്ധതി തയ്യാറാക്കാനും റഷ്യ ശ്രമിച്ചുവരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X