രണ്ട് വര്‍ഷത്തേക്ക് ലൈംഗികവേഴ്ച പാടില്ല
നയ്റോബി: രണ്ട് വര്‍ഷത്തേക്ക് ലൈംഗികവേഴ്ച ഉപേക്ഷിക്കാന്‍ കെനിയന്‍ പ്രസിഡന്റ് ഡാനിയേല്‍ അറപ് മൊയി കെനിയക്കാരോട് ആഹ്വാനം ചെയ്തു. എയ്ഡ്സിനെ പാടെ തുടച്ചുനീക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മൊയിയുടെ ഈ ആഹ്വാനം.
എയ്ഡ്സിനെതിരെയുള്ള യുദ്ധത്തിന്റെ ഭാഗമായി 30 കോടി ഗര്‍ഭനിരോധന ഉറകള്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് ഇറക്കുമതി ചെയ്യാന്‍ ഇത്രയധികം പണം ചെലവഴിക്കേണ്ടിവരുന്നതില്‍ തനിക്ക് ലജ്ജയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രണ്ട് വര്‍ഷത്തേക്കെങ്കിലും എല്ലാവരും ലൈംഗികവേഴ്ചയില്‍ നിന്നും മാറിനില്ക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഓരോ വര്‍ഷവും എയ്ഡ്സ് മൂലം 700 കെനിയക്കാര്‍ മരിക്കുന്നുവെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. മൂന്നുകോടിവരുന്ന കെനിയക്കാരില്‍ ഇപ്പോള്‍ 22 ലക്ഷം പേര്‍ക്ക് എയ്ഡ്സുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഗര്‍ഭനിരോധന ഉറകള്‍ ഇറക്കുമതി ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെ ക്രിസ്ത്യാനികളും മുസ്ലിംകളും പരസ്യമായി എതിര്‍ക്കുകയാണ്. പ്രകൃതിദത്തമായ സുഖാനുഭവങ്ങളില്‍ നിന്നും ജനങ്ങളെ വിലക്കുന്ന കര്‍മ്മത്തിന് സര്‍ക്കാര്‍ പരസ്യമായി കൂട്ടുനില്ക്കുകയാണെന്നാണ് ഇരുമതനേതാക്കളും വാദിക്കുന്നത്.












Click it and Unblock the Notifications