Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏലൂര്‍-കൊച്ചി മേഖല വ്യവസായ ഇടനാഴി

തിരുവനന്തപുരം: ഏലൂര്‍ മുതല്‍ കൊച്ചി വരെയുള്ള മേഖല വ്യവസായ ഇടനാഴിയാക്കി വികസിപ്പിക്കാനുള്ള പദ്ധതികള്‍ ബജറ്റ് വിഭാവനം ചെയ്യുന്നു.

ഇവിടെ വിവരസാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാനായിരിക്കും മുന്‍തൂക്കമെന്ന് ബജറ്റ് പ്രസംഗത്തില്‍ പറയുന്നു. ഇതിനായുള്ള നടപടികള്‍ 'കിന്‍ഫ്ര' ആരംഭിച്ചിട്ടുണ്ട്. ഇതിനായി സ്വകാര്യമേഖലയുടെ സഹകരണം ഉറപ്പാക്കും.

വ്യവസായ വികസനത്തിന് 'കിന്‍ഫ്രയ്ക്ക്' 12 കോടിയും സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന് 24. 3 കോടി രൂപയും ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്. കോഴിക്കോട്ട് 100 കോടി രൂപ മുതല്‍ മുടക്കില്‍ ഹോളിസ്റിക്ക് ചികിത്സാ കേന്ദ്രം സ്ഥാപിക്കും. വിദേശ, സ്വകാര്യ മേഖലകളുടെ സഹകരണത്തോടെയായിരിക്കും ഇത്.

എറണാകുളത്തും തിരുവനന്തപുരത്തും 'കിന്‍ഫ്ര' ജൈവസാങ്കേതിക പാര്‍ക്കുകള്‍ സ്ഥാപിക്കും. 48, 000 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതിക്ക് സംസ്ഥാന ധനകാര്യ കോര്‍പ്പറേഷന്‍ രൂപം നല്‍കും. ഇതിനായി കോര്‍പ്പറേഷന് 13 കോടി രൂപ ബജറ്റില്‍ നീക്കി വച്ചിട്ടുണ്ട്. വിദേശ സഹായത്തോടെ തിരുവനന്തപുരത്തെ ആക്കുളവും കൊച്ചിയിലെ തൃപ്പൂണിത്തുറയും ഉപഗ്രഹനഗരങ്ങളായി വികസിപ്പിക്കും.

സംസ്ഥാനത്തെ നിക്ഷേപ സൗഹൃദസംസ്ഥാനമാക്കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. 'അട്ടിമറിക്കൂലിയും' 'നോക്കുകൂലിയും' ഇല്ലാതാക്കുന്നതിന് നിയമനിര്‍മാണം കൊണ്ടുവരുവാനും ഉദ്ദേശിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+