Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള ബജറ്റ് പ്രധാനനിര്‍ദ്ദേശങ്ങള്‍

നികുതിയുടെ അടിത്തറ വിപുലീകരിക്കും

വാര്‍ഷിക വിറ്റുവരവ് ഒരു ലക്ഷം രൂപയില്‍ക്കൂടുതല്‍ ഉള്ള വ്യാപാരികള്‍ റജിസ്ട്രര്‍ ചെയ്യണം

വില്പനനികുതിബാധ്യതയില്‍ നിന്ന് ഒട്ടേറെ വ്യാപാരികള്‍ ഒഴിഞ്ഞുനില്‍ക്കുന്നു. ഈ വിഭാഗത്തില്‍പ്പെടുന്ന വ്യാപാരികളെ സൗഹാര്‍ദ്ദത്തിന്റെ പാതയിലൂടെ നിയമത്തിന്‍കീഴില്‍ കൊണ്ടുവരും.

വില്‍പന നികുതി റജിസ്ട്രേഷന്‍ എടുത്തിട്ടില്ലാത്തവരില്‍നിന്നും നികുതി ഈടാക്കും.

ഇതുവഴി 5 കോടി രൂപയുടെ അധികവരുമാനം

വിദേശമദ്യത്തിന്റെ നികുതി 85 ശതമാനത്തില്‍ 90 ആയി

ബിയറിന്റേത് 55ല്‍ നിന്ന് 60 ശതമാനമായി ഉയര്‍ത്തും

സില്‍ക്ക് സാരിയിന്മേല്‍ 4 ശതമാനം അധികനികുതി

ബ്രാന്‍ഡ് റൊട്ടിക്കും ബന്നിനും 4 ശതമാനം നികുതി

ബിവറേജസ് കോര്‍പ്പറേഷന്‍ വില്‍ക്കുന്ന മദ്യത്തില്‍ നിന്ന് 25 കോടി രൂപയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു.

തിരഞ്ഞെടുത്ത സാമഗ്രികള്‍ക്ക് വില്പന നികുതി 8 ശതമാനത്തില്‍ നിന്ന് 4 ആക്കിക്കുറച്ചു

കാര്‍ഷിക മേഖലക്ക് 1722 കോടി , -500 കോടി മുതല്‍മുടക്ക്

നെല്‍കൃഷി വികസനത്തിന് 8 കോടി, നെല്‍പ്പാടങ്ങള്‍ നികത്തുന്നത് തടയും

നെല്ലുല്‍പ്പാദനക്ഷമത ഹെക്ടറിനി 2.5 ടണ്ണില്‍ അധികമാക്കും. നെല്‍കൃഷ വികസനത്തിന് 8 കോടി

കാക്കനാട്ട് ടെക്നോളജി മിഷന്‍

തെങ്ങുകൃഷിക്ക് 79.02 കോടി രൂപ, മണ്ഡരി തുടങ്ങിയ പകര്‍ച്ച വ്യാധികളൊഴിവാക്കാന്‍ പ്രത്യേക പരിപാടി

കുരുമുളക് 6. 47 കോടി

കശുവണ്ടി കൃഷി വികസനം 5.67 കോടി

28 നീര്‍മ്മറി പദ്ധതികള്‍- 13. 82 കോടി

റബര്‍ ഇറക്കുമതി എതിര്‍ക്കും

റബര്‍ നികുതി 4% ത്തില്‍ കൂട്ടില്ല.

റോഡുകള്‍ക്കും പുതിയ വ്യവസായങ്ങള്‍ക്കും റബര്‍ ഉപയോഗിക്കും

റബര്‍ വിലത്തകര്‍ച്ച നേരിടാന്‍ കമ്പോളത്തില്‍ ഇടപെടും.

ഹരിത സംഘം പുനഃക്രമീകരിച്ച് വ്യാപിപ്പിക്കും.

നാളികേരം, പഴം, പച്ചക്കറി വ്യാപാര ഹോര്‍ട്ടികള്‍ച്ചര്‍ - 7.67 കോടി

വിള ഇന്‍ഷ്വറന്‍സ് പദ്ധതി സ്വയം ഭരണസ്ഥാപനങ്ങളെ ഏല്‍പ്പിക്കും. ഇതിന് 27 കോടി വകയിരുത്തി.

മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്ക് സ്വയം തൊഴിലിന് 15 കോടി

മത്സ്യത്തൊഴിലാളി വികസനത്തിന് 5 കോടി

7 പുതിയ ഫിഷ് ലാന്റിംഗ് സെന്റര്‍- 11 കോടി

മുതലക്കുഴി, പൊന്നാനി, തലായ പുതിയ കൊയിലാണ്ടിയില്‍ പുതിയ മത്സ്യ ബന്ധന തുറമുഖം 12.4 കോടി

വന- വന്യജീവി സംരക്ഷണം - 74 കോടി

പട്ടികജാതി- വര്‍ഗക്ഷേമം - 373 കോടി, പ്രത്യേക ഘടക പദ്ധതി - 277

പട്ടികജാതി- വര്‍ഗക്ഷേമം - 27 കോടി

പട്ടികജാതി-വര്‍ഗവിഭാഗത്തില്‍പ്പെട്ട യുവജനങ്ങള്‍ക്ക് മാനേജ്മെന്റ് പരിശീലനം തുടങ്ങും

പട്ടികജാതി- പട്ടികവര്‍'ക്കാര്‍ക്കുവേണ്ടി സെന്റര്‍ ഓഫ് എക്സലന്‍സിന് 2. 5 കോടി

വികസന പദ്ധതി - 25 ലക്ഷം

പരമ്പരാഗത അറിവ് സംരക്ഷിക്കാന്‍ പദ്ധതി

ഇടുക്കി , കാസര്‍കോട്, ജില്ലകളില്‍ പുതിയ റസിഡന്‍ഷ്യല്‍ സ്ക്കൂള്‍ - 11 കോടി

ഹഡ്കോയ്ക്ക് 225 കോടി കുടിശ്ശിക കൊടുത്തു തീര്‍ക്കാനുണ്ട്

ഭവന നിര്‍മ്മാണം - 41.50 കോടി നീക്കിവച്ചു. ഇതില്‍ 30 കോടി മൈത്രി വായ്പാ തീര്‍ക്കാന്‍ ഉപയോഗിക്കും

നിര്‍മ്മിതി കേന്ദ്രം 110 പഞ്ചായത്തുകളില്‍ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം

ഗ്രാമ വികസനം - 64. 23 കോടി,. ഗ്രാമ പഞ്ചായത്ത് വികസനം 20.93 കോടി

ദാരിദ്യ്ര നിര്‍മ്മാര്‍ജ്ജനത്തിന് 43.24 കോടി

കുടുംബ ശ്രീ പദ്ധതി കൂടുതല്‍ വ്യാപിപ്പിക്കാന്‍ 50 കോടി

ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍- 50 കോടി

കൊച്ചി കോര്‍പ്പറേഷന് ദാരിദ്യ്ര നിര്‍മ്മാര്‍ജ്ജനം 8. 87 കോടി

ജനങ്ങളെ തൊഴിലാളികള്‍ ചൂഷണം ചെയ്യുന്നതില്‍ നിന്നും മോചിപ്പിക്കാന്‍ നിയമനിര്‍മ്മാണം നടത്തും

കെഎസ്ഐഡിസി സെന്റര്‍ ഫോര്‍ എക്സലന്‍സ് തുടങ്ങും

ജൈവസാങ്കേതിക വിദ്യ, വിവരസാങ്കേതിക വിദ്യ എന്നിവയ്ക്ക് അനുഗുണമായ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ തുടങ്ങും.

നഷ്ടത്തിലോടുന്ന പൊതുമേഖലയെ രക്ഷിക്കുന്നതിനായി വ്യവസായ വികസനനിധി ഉപയോഗിക്കും

പ്രവാസി കേരളീയരില്‍ നിന്ന് സ്വരൂപിക്കുന്ന തുക ഉപയോഗിച്ച് വ്യവസായ വികസന നിധി രൂപീകരിക്കും

സ്വകാര്യമേഖലയെ സംരക്ഷിക്കാനുള്ള നിയമനിര്‍മ്മാണം നടത്തും

പുതിയ വികസനപദ്ധതി - ഓരോ എംഎല്‍എയ്ക്കും 25 ലക്ഷം രൂപ വീതം. 35 കോടി രൂപ ഇതിനായി നീക്കിവച്ചിട്ടുണ്ട്.

സിവില്‍ സര്‍വീസുകാര്‍ക്കുള്ള 4 കോടി കുടിശ്ശിക തീര്‍ക്കും

പത്രപ്രവര്‍ത്തകര്‍ക്കും ക്ഷേമനിധി തുടങ്ങും - 5 ലക്ഷം രൂപ

കൊച്ചിയിലും കോഴിക്കോടും റീജിണല്‍ പ്രൊഫഷണല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ - 1 ലക്ഷം രൂപ

ആറ് വര്‍ഷത്തിനകം സമഗ്ര തൊഴിലാളി നയം

അനാഥാലയങ്ങള്‍ക്കും വൃദ്ധസദനങ്ങള്‍ക്കും ഉള്ള കുടിശ്ശിക തീര്‍ക്കാന്‍ 3 കോടി രൂപ

1.1.99നു മുമ്പ് വനഭൂമി കൈവശം വച്ചിരിക്കുന്നവര്‍ക്ക് പട്ടയം

100 വില്ലേജുകള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കും

ജില്ലാതാലൂക്ക് തലങ്ങളിലെ റവന്യൂഭരണം കമ്പ്യൂട്ടര്‍വല്‍ക്കരിക്കും

പൊലീസില്‍ കമ്പ്യൂട്ടര്‍ വാങ്ങാന്‍ 72.5 ലക്ഷം രൂപ

പൊലീസ് സേന നവീകരിക്കും - 20 കോടി രൂപ നീക്കിവക്കും

കൂടുതല്‍ മാവേലി-പൊതുവിതരണ സ്റോറുകള്‍

പൊതുവിതരണ സമ്പ്രദായം നിലനിര്‍ത്താനാവശ്യമായ വിഭവസമാഹരണം നടത്തും

ഹെല്‍ത്ത് കാര്‍ഡ് സമ്പ്രദായം കൊണ്ടുവരും - 10 ലക്ഷം രൂപ നീക്കിവക്കും

ഡിപിഇപിക്ക് 3 കോടി രൂപ

ഉന്നത വിദ്യാഭ്യാസത്തിന് 40 കോടി രൂപ

പെരിന്തല്‍മണ്ണയില്‍ എഞ്ചിനീയറിംഗ് കോളേജ്
ഐ. ടി. മേഖലയ്ക്ക് 49.95 കോടി രൂപ

കൊച്ചി ആസ്ഥാനമാക്കി ഐ. ടി. വികസ നം. ലോകോത്തര ടെക്നോളജി ഹാബിറ്റാറ്റ് കൊച്ചിയില്‍ സ്ഥാപിക്കും

സ്വകാര്യമേഖലയെ ഐടി- ടെലികോം മേഖലയിലേക്ക് ആകര്‍ഷിക്കും

നിക്ഷേപ സാഹചര്യം രക്ഷപെടുത്തും

ടെക്നോപാര്‍ക്ക് വികസനത്തിന് 8 കോടി

കൊച്ചി ഹൈടെക് പാര്‍ക്കിന് 2 കോടി

ട്രഷറി കംപ്യൂട്ടര്‍ വല്‍ക്കരണത്തിന് 4 കോടി

സര്‍ക്കാര്‍ ഓഫീസ് നെറ്റ് വര്‍ക്കിന് 2.5 കോടി

കളക്ട്രേറ്റ് കംപ്യൂട്ടര്‍വല്‍ക്കരണം 50 കോടി

ഈ സര്‍ക്കാരിന്റെ കാലത്ത് 10-ാം പഞ്ചവത്സര പദ്ധതി ഉടന്‍ നടപ്പിലാക്കും. സിംഹഭാഗവും ഈ സര്‍ക്കാറിന്റെ കാലത്തു തന്നെ നടപ്പാക്കും.

മുന്‍ പഞ്ചവത്സര പദ്ധതിയിലെ പാളിച്ചകള്‍ പരിഹരിക്കും

സ്വകാര്യ മേഖലയ്ക്കു വേണ്ടത്ര മുന്‍ഗണന

എല്ലാ മേഖലകളില്‍ നിന്നും ഉപദേശ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചാവും പദ്ധതി തയ്യാറാക്കുക

സംസ്ഥാനത്ത് ബ്രോഡ് ബാന്‍ഡ് ശൃംഖല വ്യാപിപ്പിക്കും

സ്കൂളുകളില്‍ 100 % കംപ്യൂട്ടര്‍ സാക്ഷരത ലക്ഷ്യം. പാഠ്യപദ്ധതിയില്‍ കംപ്യൂട്ടര്‍ പഠനം ഉള്‍പ്പെടുത്തും ഇതിന് 4.17 കോടി രൂപ കൂടി വകയിരുത്തും. കേന്ദ്ര സഹായം 2. 4 കോടിക്കു പുറമേയാണിത്.

സര്‍ക്കാര്‍ ഓഫീസ് കംപ്യൂട്ടര്‍ വല്‍ക്കരണത്തിന് 5 ലക്ഷം രൂപ

സെക്രട്ടേറിയറ്റും ഓഫീസുകളും തമ്മില്‍ വീഡിയോകോണ്‍ഫറന്‍സിങ്ങ് സ്ഥാപിക്കും ഇതിന് 5 കോടി

വിവിധ വകുപ്പുകളുടെ കംപ്യൂട്ടര്‍വല്‍ക്കരണത്തിന് 5 കോടി

തദ്ദേശസ്ഥാപനങ്ങള്‍

തദ്ദേശസ്ഥാപനങ്ങള്‍ക്ക് 1237.5 കോടി രൂപ നീക്കിവച്ചു.

തദ്ദേശസ്ഥാപനങ്ങള്‍ക്ക് സ്വയം വികസന പദ്ധതികള്‍ നടപ്പാക്കാന്‍ അവകാശം നല്‍കും.

പിരിച്ചുവിട്ട കമ്മിറ്റികളുടെ സ്ഥാനത്ത് പുതിയ സമിതികള്‍ ഉടന്‍ നിയോഗിക്കും.

വിനോദസഞ്ചാരം

വേമ്പനാട്ട് കായലോരത്ത് ടൂറിസം ഹിെറിട്ടേജ് സ്ഥാപിക്കും

വിനോദ സഞ്ചാരണ പ്രചാരണം 7 കോടി

അടിസ്ഥാന സൗകര്യവികസനത്തിന് 2.05 കോടി രൂപ

തെരഞ്ഞെടുത്ത ജലപാതകള്‍ പുതുക്കും

പ്രധാനമന്ത്രിയുടെ വാഗ്ദാനം പൂര്‍ണമായും നേടിയെടുക്കും

വിനോദസഞ്ചാര മേഖലയിലെ മോശം പ്രവണത തടയാന്‍ നിയന്ത്രണസംവിധാനം കൊണ്ടുവരും.

വാഗമണ്‍ ഹില്‍സ്റേഷന്‍ വികസിപ്പിക്കും

ഡെസ്റിനേഷന്‍ കേരള പദ്ധതിക്ക് 8.3കോടി രൂപ.

ചരിത്രസ്മാരക നവീകരണത്തിന് 50 ലക്ഷം

ഇന്‍സ്റന്റീവ് സബ്സിഡിക്ക് 3 കോടി

വേളി വികസനം 1 കോടി

ഗസ്റ് ഹൗസ് നിര്‍മാണം 5 കോടി

തെന്മല പദ്ധതി അടുത്ത വര്‍ഷം തീര്‍ക്കും

ബേക്കല്‍ സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+