Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതുക്കിയ ബജറ്റ്: 140. 68 കോടി രൂപ കമ്മി

തിരുവനന്തപുരം: ധനകാര്യമന്ത്രി കെ. ശങ്കരനാരായണന്‍ ജൂലായ് 13 തിങ്കളാഴ്ച അവതരിപ്പിച്ച 2001-2002ലെ പുതുക്കിയ ബജറ്റ് 140. 68 കോടി രൂപയുടെ കമ്മി കാണിക്കുന്നു.

സ്വകാര്യമേഖലയുടെ സഹായത്തോടെ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താമെന്ന് പ്രത്യാശിക്കുന്ന ബജറ്റില്‍ വൈദ്യുതി, യാത്രാനിരക്കുകളൊന്നും വര്‍ധിപ്പിച്ചിട്ടില്ല. ചെലവ് ചുരുക്കലിലൂടെയും ഊര്‍ജ്ജിതമായ നികുതി പിരിവിലൂടെയും സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാനാണ് ബജറ്റ് വിഭാവനം ചെയ്യുന്നത്. 28, 900 കോടി രൂപയുടെ നിക്ഷേപമാണ് സ്വകാര്യമേഖലയില്‍ നിന്നും ആര്‍ജ്ജിക്കാന്‍ ബജറ്റ് ലക്ഷ്യമിടുന്നത്.

സംസ്ഥാനത്തിന്റെ വികസന പദ്ധതികളെല്ലാം സ്വകാര്യമേഖലയുടെ പൂര്‍ണ പങ്കാളിത്തത്തോടെ നടപ്പാക്കാനാണ് ബജറ്റ് നിര്‍ദേശം. 10, 626. 17 കോടി രൂപ റവന്യൂ വരവ് പ്രതീക്ഷിക്കുന്ന ബജറ്റില്‍ 12, 992. 27 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 456. 40 കോടി രൂപ അധിക വിഭവസമാഹരണത്തിലൂടെ കണ്ടെത്താന്‍ ബജറ്റ് ലക്ഷ്യമിടുന്നു.

ധനമന്ത്രി കെ. ശങ്കരനാരായണന്‍ ഒരു മണിക്കൂറും 45 മിനിറ്റും നീണ്ട തന്റെ ബജറ്റ് പ്രസംഗം അവസാനിപ്പിച്ചത് കുമാരനാശാന്റെ 'സ്ഫുടതാരകങ്ങള്‍ കൂരിരിട്ടിനിടയിലുമുണ്ടാകും....' എന്ന കവിതാ ശകലം ഉദ്ധരിച്ചുകൊണ്ടാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും സംസ്ഥാനം കരകയറുമെന്ന ശുഭാപ്തിവിശ്വാസമാണ് ബജറ്റ് പ്രസംഗം അവസാനിപ്പിച്ചുകൊണ്ട് മന്ത്രി പ്രകടിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+