Get Updates
Get notified of breaking news, exclusive insights, and must-see stories!

ബജറ്റ്: മുന്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം

തിരുവനന്തപുരം: ധനമന്ത്രി കെ. ശങ്കരനാരായണന്‍ ജൂലായ് 13 വെള്ളിയാഴ്ച നിയമസഭാ ഹാളില്‍ യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യബജറ്റ് അവതരിപ്പിച്ചു തുടങ്ങിയതു തന്നെ മുന്‍ എല്‍ഡിഎഫ്സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടാണ്.

മുന്‍സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും കുത്തഴിഞ്ഞ ധനവിനിയോഗ രീതിയും കൂടി കേരളത്തിന്റെ ഖജനാവ് കാലിയാക്കിയിരിക്കുകയാണ്. ഒരു പ്രത്യേക വിഭാഗത്തിന്റെ സങ്കുചിത താല്പര്യങ്ങള്‍ നയരൂപീകരണത്തില്‍ സ്വാധീനം ചെലുത്തിയപ്പോള്‍ അരുതേ എന്നു പറയാന്‍ പോലും അന്നത്തെ സര്‍ക്കാരിനു കഴിഞ്ഞില്ല.

ധൂര്‍ത്തടിച്ചുകൊണ്ടു ള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണരീതി കേരളത്തെ സമ്പൂര്‍ണ സാമ്പത്തികദുരന്തത്തിലേക്ക് നയിച്ചിരിക്കുകയാണ്. 2000-01 സാമ്പത്തികവര്‍ഷത്തിന്റെ അവസാനഘട്ടത്തിലാണ് സാമ്പത്തിക പരാധീനത ഇത്രയും രൂക്ഷമായി മാറിയത് - മന്ത്രി ചൂണ്ടിക്കാട്ടി.

അതുപോലെ അവസാനകാലത്ത് ധൃതിപിടിച്ച് നടപ്പാക്കിയ പല വികസനപദ്ധതികളും നിര്‍മ്മാണത്തിലെ പിഴവ് കാരണം തകര്‍ന്നടിഞ്ഞിരിക്കുകയാണ്. ബജറ്റില്‍ വിഹിതം അനുവദിക്കാതെ സര്‍ക്കാരെടുത്ത രാഷ്ട്രീയ തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം നടപ്പാക്കിയ ഈ പദ്ധതികള്‍ കോടിക്കണക്കിന് രൂപയുടെ ബാധ്യതയാണ് സര്‍ക്കാരിനുണ്ടാക്കിയത്. സെക്രട്ടേറിയറ്റ് വളപ്പില്‍ നിര്‍മ്മിച്ച സ്വാതന്ത്യ്രസ്മാരക മന്ദിരം തകര്‍ന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+