പകര്‍ച്ചവ്യാധികള്‍ക്ക് സാധ്യത
തിരുവനന്തപുരം: പ്രളയക്കെടുതികള്‍ ഉണ്ടായ സ്ഥലങ്ങളില്‍ പകര്‍ച്ചവ്യാധികളുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് വിദഗ്ധര്‍.
അതിസാരം, വൈറല്‍പനി, മഞ്ഞപിത്തം എന്നീ രോഗങ്ങള്‍ പരത്തുന്ന രോഗാണുക്കള്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ പെരുകാനുള്ള സാധ്യത ഏറെയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കരുനാഗപ്പള്ളി താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും വയറിളക്കവും ഛര്‍ദിയും ബാധിച്ച നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജൂലായ് 11 ബുധനാഴ്ചയാണ് 10 കുട്ടികളെ അതിസാര ബാധയെ തുടര്‍ന്ന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കോട്ടയം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലും കുമരകം, വൈക്കം ഭാഗങ്ങളിലും കെട്ടിക്കിടക്കുന്ന വെള്ളം ഭീഷണിയാകുന്നുണ്ട്. ആലപ്പുഴയിലെ കുട്ടനാട് പ്രദേശത്ത് രോഗം ബാധിക്കാതിരിക്കാന്‍ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ മരുന്ന് വിതരണം നടത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
കനത്ത മഴയ്ക്ക് ശേഷം അതിസാരവും വൈറല്‍ പനിയും ബാധിച്ച് നിരവധി പേര്‍ എത്തുന്നുണ്ടെന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രി അധികൃതര്‍ പറഞ്ഞു.












Click it and Unblock the Notifications