സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കഷ്ടകാലം
തിരുവനന്തപുരം: ധനമന്ത്രി അവതരിപ്പിച്ച ബജറ്റില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പൂര്‍ണമായും തഴഞ്ഞിരിക്കുകയാണ്.
പുതിയ ആനുകൂല്യങ്ങള്‍ ഇല്ലെന്ന് മാത്രമല്ല അര്‍ഹമായവ കൊടുത്തുതീര്‍ക്കാനും ബജറ്റില്‍ നിര്‍ദേശമില്ല.നാല് ഗഡു ക്ഷാമബത്തയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കുടിശികയുള്ളത്. ഈ സ്ഥിതി ദയനീയമാണെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കിയെങ്കിലും അത് കൊടുത്തു തീര്‍ക്കുന്നതിനെ കുറിച്ച് മൗനം പാലിച്ചു.
വിരമിക്കല്‍ പ്രായം 56 ആക്കി ഉയര്‍ത്തുമെന്ന് പ്രതീക്്ഷിച്ചിരുന്ന സര്‍ക്കാര്‍ ജീവനക്കാരും നിരാശരായി. ഭൂരിപക്ഷം സംസ്ഥാനങ്ങളിലും 58 അല്ലെങ്കില്‍ 60 ആണ് വിരമിക്കല്‍ പ്രായമെന്നിരിക്കെ ആയുര്‍ദൈര്‍ഘ്യം കൂടുതലുള്ള കേരളത്തില്‍ അത് 55 ആയി തുടരുന്നത് വിരോധാഭാസമാണെങ്കിലും വിരമിക്കല്‍ പ്രായം ഉയര്‍ത്താത്തത് യുവാക്കളുടെ രോഷം ഭയന്നാണെന്ന് കരുതപ്പെടുന്നു.
ഇതിലും കഷ്ടമാണ് പ്ലസ്ടു അധ്യാപകരുടെ കാര്യം. മൂന്ന് വര്‍ഷമായി ശമ്പളമില്ലാതെ ജോലി ചെയ്യുന്ന ഇവര്‍ക്ക് ശമ്പളം നല്‍കുവാനായി ഒന്നും ബജറ്റില്‍ വക കൊള്ളിച്ചിട്ടില്ല. 40 കോടി രൂപ പ്ലസ് ടു മേഖലയ്ക്കായി നീക്കിവച്ചിട്ടുണ്ടെങ്കിലും അത് എന്തിനൊക്കെയാണെന്ന് ബജറ്റില്‍ പറയുന്നില്ല. ഈ തുക അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ മാത്രമേ തികയുകയുള്ളുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.












Click it and Unblock the Notifications