കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വികസനം: എംഎല്‍എമാര്‍ക്ക് 25 ലക്ഷം രൂപ നല്‍കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ മണ്ഡലങ്ങളുടെ വികസനത്തിനായി ഓരോ എംഎല്‍എമാര്‍ക്കും 25 ലക്ഷം രൂപ നല്‍കുമെന്ന് കേരള ബജറ്റില്‍ നിര്‍ദ്ദേശിക്കുന്നു. ജൂലായ് 13 വെള്ളിയാഴ്ച ധനമന്ത്രി കെ. ശങ്കരനാരായണന്‍ നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിലാണ് ഈ നിര്‍ദ്ദേശമുള്ളത്.

യുഡിഎഫ് സര്‍ക്കാരിന്റെ പുതിയ വികസന പദ്ധതിയുടെ അടിസ്ഥാനത്തിലാണ് എംഎല്‍എമാര്‍ക്ക് ഈ തുക നല്‍കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഇതിനായി 35 കോടി രൂപ ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസനത്തിനായി 1237.5 കോടി രൂപ ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്. ഈ സ്ഥാപനങ്ങള്‍ക്കം സ്വയം വികസനപദ്ധതികള്‍ നടപ്പാക്കാന്‍ അവകാശം നല്‍കും. പിരിച്ചു വിട്ട സമിതികളുടെ സ്ഥാനത്ത് പുതിയ സമിതികള്‍ ഉടന്‍ നിയോഗിക്കും.

പട്ടികജാതി-പട്ടിക വര്‍ഗ ക്ഷേമത്തിനായി 373 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. ഇതില്‍ 277 കോടി പ്രത്യേക ഘടകപദ്ധതിക്കായി ഉപയോഗിക്കും. ഈ വിഭാഗത്തില്‍പ്പെട്ട യുവജനങ്ങള്‍ക്ക് മാനേജ് മെന്റ് പരിശീലനം തുടങ്ങും. ഇവര്‍ക്കു വേണ്ടി തുടങ്ങുന്ന സെന്റര്‍ ഫോര്‍ എക്സലന്‍സിന് 2.5 കോടി രൂപ വകയിരിത്തിയിരിക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X