Get Updates
Get notified of breaking news, exclusive insights, and must-see stories!

വെറും പൊട്ടാസ് പൊട്ടിക്കലെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: ബജറ്റവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി കെ. ശങ്കരനാരായണന്‍ നടത്തിയ നിര്‍ദ്ദേശങ്ങള്‍ വെറും പൊട്ടാസ് പൊട്ടിക്കല്‍ മാത്രമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ആരോപിച്ചു.

വരുമാനസമാഹരണത്തിന്റെ കാര്യത്തില്‍ ബജറ്റ് പലയിടങ്ങളിലും നിശബ്ദത പുലര്‍ത്തുകയാണ്. ജനങ്ങള്‍ കരുതലോടെ ഇരിക്കണം എന്നാണ് ഇത് നല്‍കുന്ന സൂചന. മുന്‍ സര്‍ക്കാരിനെ വിമര്‍ശിക്കാനാണ് ബജറ്റ് പ്രസംഗത്തിലെ ആദ്യ മുക്കാല്‍ മണിക്കൂറുകള്‍ ചെലവിട്ടത്.

കേരളം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് അട്ടഹസിച്ചവര്‍ ധവളപത്രത്തിലെ നിര്‍ദ്ദേശങ്ങളെല്ലാം പിന്‍വലിച്ചിരിക്കുകയാണ്. പ്രതിപക്ഷം അവതരിപ്പിച്ച ബദല്‍രേഖയിലെ നിര്‍ദ്ദേശങ്ങള്‍ മറ്റു രീതിയിലൂടെ നിര്‍ദ്ദേശിക്കുകയാണ് ബജറ്റില്‍ ചെയ്തത്.

ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളെ ബജറ്റ് പ്രതികൂലമായി ബാധിക്കും. എംഎല്‍എമാര്‍ക്കുള്ള വികസനഫണ്ട് അധികാരവികേന്ദ്രീകരണത്തെ തച്ചുടയ്ക്കും. കേരളത്തിന്റെ വികസനം പിന്നോട്ടടിപ്പിക്കുന്ന തരത്തിലുള്ള നിര്‍ദ്ദേശങ്ങളാണ് ബജറ്റിലുള്ളത്. തൊഴില്‍, പരമ്പരാഗത വ്യവസായം തുടങ്ങിയ അടിസ്ഥാനമേഖലകളെക്കുറിച്ചെല്ലാം ബജറ്റ് നിശബ്ദത പാലിക്കുകയാണ് - പ്രതിപക്ഷനേതാവ് ആരോപിച്ചു.

കേരളത്തിന്റെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങളൊന്നും ബജറ്റിലില്ലെന്ന് സിപിഐ നിയമസഭാകക്ഷിനേതാവ് കെ.പി. രാജേന്ദ്രന്‍ കുറ്റപ്പെടുത്തി. പൊതുമേഖല വികസിപ്പിക്കുന്ന കാര്യത്തില്‍ ബജറ്റ് നിശബ്ദമാണെന്ന് ജനതാദള്‍ നേതാവ് നീലലോഹിത ദാസന്‍ നാടാര്‍ പറഞ്ഞു. തൊഴിലില്ലായ്മ പരിഹരിക്കാനുള്ള ഒരു നിര്‍ദ്ദേശവും ഉള്‍ക്കൊള്ളാത്ത ബജറ്റ് വികസനോന്മുഖമല്ല എന്ന് എന്‍സിപി നേതാവ് എ.സി. ഷണ്മുഖദാസ് കുറ്റപ്പെടുത്തി. അടിസ്ഥാന മേഖലയുടെ വികസനം മുരടിപ്പിക്കുന്നതാണ് ബജറ്റെന്നാണ് കേരള കോണ്‍ഗ്രസ് (ജോസഫ്) നേതാവ് പി.ജെ. ജോസഫ് അഭിപ്രായപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+