ശബരിമല വികസനത്തിന് മാസ്റര്‍ പ്ലാന്‍
തിരുവനന്തപുരം: ശബരിമലയുടെ വികസനത്തിനായി ഒരു മാസ്റര്‍ പ്ലാന്‍ തയാറാക്കുമെന്ന് ബജറ്റില്‍ പറയുന്നു. ഇതിനായി ഒരു കോടി രൂപയാണ് ബജറ്റില്‍ നീക്കി വച്ചിരിക്കുന്നത്. ശബരിമലയുടെ മതപരവും സാമൂഹികവും സാമ്പത്തികവുമായ പ്രാധാന്യത്തെക്കുറിച്ച് സര്‍ക്കാരിന് ബോധ്യമുണ്ടെന്നും ബജറ്റില്‍ പറയുന്നു.
വികസനത്തിനായി കൂടുതല്‍ വനഭൂമി വിട്ടുതരാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. ഇങ്ങനെ തരുന്ന വനഭൂമിക്ക് പകരമായി വനം വച്ചുപിടിപ്പിക്കാന്‍ തുല്യമായ റവന്യു ഭൂമി തരാന്‍ സംസ്ഥാനം തയാറാണെന്ന് കേന്ദ്രത്തെ അറിയിക്കുകയും ചെയ്യും.
ശബരിമലയുമായി ബന്ധപ്പെട്ട റോഡുകളുടെ വികസനത്തിനായി അഞ്ച് കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. പമ്പാനദിയുടെ സംരക്ഷണത്തിനായി രണ്ട് വര്‍ഷത്തെ പദ്ധതി ഈ വര്‍ഷം തുടങ്ങും. ഇതിന്റെ പ്രാഥമിക ചെലവുകള്‍ക്കായി ഒരു കോടി രൂപ ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്.












Click it and Unblock the Notifications