Get Updates
Get notified of breaking news, exclusive insights, and must-see stories!

വിനോദസഞ്ചാരത്തിന് ഏഴ് കോടി

തിരുവനന്തപുരം: ധനമന്ത്രി കെ. ശങ്കരനാരായണന്‍ അവതരിപ്പിച്ച പുതുക്കിയ ബജറ്റില്‍ വിനോദസഞ്ചാരമേഖലയ്ക്കായി ഏഴ് കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്.

ഇതിന് പുറമെ മേഖലയിലെ വിവിധ പദ്ധതികള്‍ക്കായി വെവേറെ തുക വകയിരുത്തിയിട്ടുണ്ട്. 'ഡെസ്റിനേഷന്‍ കേരള' എന്ന വിനോദ സഞ്ചാര വികസന പദ്ധതിക്കായി 5.5 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. വിനോദസഞ്ചാരമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 2. 5 കോടി രൂപയാണ് നീക്കിയിരുത്തിയിട്ടുള്ളത്. കോട്ടയം ജില്ലയിലെ വാഗമണ്‍ മികച്ച ഹില്‍സ്റേഷനായി വികസിപ്പിക്കും.

സ്വാശ്രയമേഖലയില്‍ ഹോസ്പിറ്റാലിറ്റി ഇന്‍സ്റിറ്റ്യൂട്ട്് സ്ഥാപിക്കും. കൊച്ചിയില്‍ രാജ്യാന്തര നിലവാരത്തിലുള്ള ഗോള്‍ഫ് കോഴ്സ് സ്ഥാപിക്കുന്നതാണ്. ചേന്ദമംഗലം ജൂതപ്പള്ളി ഉള്‍പ്പടെയുള്ള പുരാതന സ്മാരകങ്ങളും കോട്ടകളും സംരക്ഷിക്കുന്നതിനായും ബജറ്റില്‍ തുക വക കൊള്ളിച്ചിട്ടുണ്ട്.

തെന്മല ഇക്കോടൂറിസം പദ്ധതി അടുത്ത വര്‍ഷം പുനരാരംഭിക്കും. സ്വകാര്യമേഖലയുടെ സഹകരണത്തോടെ ബേക്കലിനെ അന്താരാഷ്ട്ര വിനോദ സഞ്ചാര റിസോര്‍ട്ടാക്കും. ഇതിനായി ഒരു കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്.

പരിസ്ഥിതിക്ക് കോട്ടം വരാത്ത രീതിയിലാണ് വിനോദസഞ്ചാര വികസനമെന്ന് ഉറപ്പുവരുത്താന്‍ വേണ്ട നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഓരോ വിനോദസഞ്ചാര കേന്ദ്രത്തിനും താങ്ങാവുന്ന സഞ്ചാരികളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയായിരിക്കും നിയന്ത്രണങ്ങളുടെ മാനദണ്ഡം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+