ഉഷകേസ്: പ്രകാശന്റെ ഹര്‍ജി തള്ളി
കൊച്ചി: പി.ഇ. ഉഷയ്ക്കെതിരെ അപവാദപ്രചരണം നടത്തിയതിന്റെ പേരില്‍ കലിക്കറ്റ് സര്‍വകലാശാല ജീവനക്കാരന്‍ പ്രകാശനെ സസ്പെന്റ് ചെയ്ത നടപടി ഹൈക്കോടതി ശരിവച്ചു. സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രകാശന്‍ നല്കിയ ഹര്‍ജി ഹൈക്കോടതി ജഡ്ജി കെ.എ. അബ്ദുള്‍ ഗഫൂര്‍ ജൂലായ് 13 വെള്ളിയാഴ്ച തള്ളുകയായിരുന്നു.
ഉഷകേസില്‍ ഇനി പുനരന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്നും പ്രകാശനെ സസ്പെന്റ് ചെയ്ത സര്‍ക്കാര്‍ നടപടി ശരിയാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഉഷയ്ക്കെതിരെ പ്രകാശന്‍ അപവാദപ്രചാരണം നടത്തിയതായി വനിതാകമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ ബോദ്ധ്യപ്പെട്ടിട്ടുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.
ഈ ആവശ്യമുന്നയിച്ചുകൊണ്ടുള്ള പ്രകാശന്റെ ഹര്‍ജി വീണ്ടും പരിഗണിക്കേണ്ട ആവശ്യമില്ലെന്നും ഹൈക്കോടതി അറിയിച്ചു.












Click it and Unblock the Notifications