കശ്മീര്‍ ബന്ദ് ഭാഗികം
ജമ്മു: മുഷാറഫിന്റെ ഇന്ത്യാസന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് പീപ്പിള്‍സ് ഇനീഷ്യേറ്റീവ് ഫോര്‍ പീസ് ആന്റ് യൂണിറ്റി ( പിഐപിയു) കശ്മീരില്‍ ജൂലായ് 14 ശനിയാഴ്ച ആഹ്വാനം ചെയ്ത ബന്ദ് ഭാഗികം. ഇന്തോ-പാക് ഉച്ചകോടിയോടുള്ള പ്രതിഷേധപ്രകടനമാണ് ഈ ബന്ദാഹ്വാനമെന്ന് പിഐപിയു വക്താവ് അറിയിച്ചു.
കശ്മീരില്‍ തീവ്രവാദത്തിന് പാകിസ്ഥാന്‍ നല്കുന്ന അകമഴിഞ്ഞ സാമ്പത്തിക പിന്തുണയെയും ധാര്‍മ്മികപിന്തുണയെയും എതിര്‍ത്തുകൊണ്ടുള്ളതാണ് ഈ ബന്ദെന്ന് പിഐപിയു നേതാക്കള്‍ പറഞ്ഞു. പാകിസ്ഥാന് അനുകൂലമായ ആഹ്വാനമാണ് ആഗ്ര ഉച്ചകോടിയെന്നും ബന്ദനുകൂലികള്‍ വിമര്‍ശിക്കുന്നു.
ജമ്മു ജോയിന്റ് സ്റുഡന്‍സ് ഫെഡറേഷനും മറ്റു ചില സംഘടനകളും ബന്ദിനെ അനുകൂലിക്കുന്നുണ്ട്. ജമ്മുവിന്റെ ഉള്‍നാടന്‍പ്രദേശങ്ങളിലെ കടകളും വാണിജ്യസ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. എന്നാല്‍ നഗരപ്രദേശങ്ങളില്‍ ബന്ദ് കാര്യമായ ചലനങ്ങളുണ്ടാക്കിയിട്ടില്ല.
റിക്ഷകളും സര്‍ക്കാര്‍ വാഹനങ്ങളും മാത്രമേ നിരത്തിലിറങ്ങിയിട്ടുള്ളൂ. കശ്മീര്‍ പ്രശ്നം ഒരു ആഭ്യന്തരപ്രശ്നമാണെന്നും ഒരു വിദേശരാജ്യവുമായി ഇക്കാര്യം ചര്‍ച്ചചെയ്യേണ്ട ആവശ്യമില്ലെന്നും ബന്ദനുകൂലസംഘടനകള്‍ അഭിപ്രായപ്പെടുന്നു .












Click it and Unblock the Notifications