അതിര്‍ത്തിയില്‍ വെടിവയ്പ്
ജമ്മു: ജമ്മു മേഖലയിലെ നിയന്ത്രണരേഖയില്‍ ജൂലായ് 13 വെള്ളിയാഴ്ച രാത്രി വെടിവയ്പുണ്ടായി. രണ്ടു പേര്‍ക്ക് വെടിവയ്പില്‍ പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ജമ്മുവിലെ കനാചകിലുള്ള ഒരു അച്ഛനും മകള്‍ക്കുമാണ് പരിക്കേറ്റത്.
യാതൊരു പ്രകോപനവുമില്ലാതെ പാകിസ്ഥാന്‍ പട്ടാളം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു. ആളപായമോ സ്വത്തുനാശമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.
പാകിസ്ഥാന്‍ പ്രസിഡന്റ് മുഷാറഫിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായി നടന്ന ഈ വെടിവയ്പ് ഇന്ത്യന്‍ സൈനികമേഖലയില്‍ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ എതാനും ദിവസങ്ങളില്‍ ജമ്മുകശ്മീരിലെ ജമ്മു, രജൗറി ജില്ലകളില്‍ പാകിസ്ഥാന്‍ പട്ടാളം ഇടവിട്ട് വെടിവയ്പ് നടത്തിയിരുന്നതായി ഇന്ത്യയുടെ അതിര്‍ത്തി രക്ഷാസേനാവക്താക്കള്‍ അറിയിച്ചു. ഇങ്ങിനെയൊരു രീതി പതിവില്ലെന്നും അതിര്‍ത്തി രക്ഷാസേന പറയുന്നു.












Click it and Unblock the Notifications