Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഷാറഫ് ഇന്ത്യയില്‍

ദില്ലി: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി പാകിസ്ഥാന്‍ പ്രസിഡണ്ട് ജനറല്‍ പര്‍വേസ് മുഷാറഫ് ഇന്ത്യയിലെത്തി. ജൂലായ് 14 ശനിയാഴ്ച രാവിലെ ഭാര്യ സേഹ്ബയും 19 അംഗ സംഘവും മുഷാറഫിനെ അനുഗമിക്കുന്നുണ്ട്. 16 വര്‍ഷത്തിനു ശേഷം ചര്‍ച്ചകള്‍ക്കായി ഇന്ത്യയിലെത്തുന്ന ആദ്യ പാകിസ്ഥാന്‍ നേതാവാണ് മുഷാറഫ്.

പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി അബ്ദുള്‍ സത്താര്‍, വിദേശകാര്യസെക്രട്ടറി ഇനാമുള്‍ ഹഖ്, കശ്മീര്‍ കാര്യങ്ങളുടെ ഡയറക്ടര്‍ മൊഹമ്മദ് സാദിഖ്, പബ്ലിക് റിലേഷന്‍സ് വക്താവ് ബ്രിഗേഡിയര്‍ റഷീദ് ഖുറേഷി,ദില്ലിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ അഷ്റഫ് ജഹാംഗീര്‍ ഖാസി എന്നിവര്‍ സംഘത്തില്‍ ഉണ്ട്.

പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 737-700 വിമാനത്തിലാണ് മുഷാറഫും സംഘവും എത്തിയത്. വന്നതിനു ശേഷം രാഷ്ട്രപതിഭവനിലേക്കു പോയ അദ്ദേഹത്തിന് അവിടെ ആചാരപ്രകാരമുള്ള സ്വാഗതമരുളും.

പാലം വിമാനത്താവളത്തില്‍ വന്നിറങ്ങിയ മുഷാറഫിനെ റെയില്‍വെ സഹമന്ത്രി ദിഗ്വിജയ് സിംഹ്, പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിജയ് നമ്പ്യാര്‍, ദില്ലിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ അഷ്റഫ് ജഹാംഗീര്‍ ഖാസി, വിദേശകാര്യ സെക്രട്ടറി ചൊകില അയ്യര്‍, പ്രോട്ടോകോള്‍ മേധാവി മന്‍വീര്‍ സിംഹ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

വിമാനത്താവളത്തില്‍വച്ച് മുഷാറഫ് ഒന്നും സംസാരിച്ചില്ല. പുറത്തു കാത്തു നിന്നിരുന്നു വാഹനത്തിലേക്ക് കനത്ത സുരക്ഷാ അകമ്പടിയോടെ അദ്ദേഹം നീങ്ങുകയായിരുന്നു.

രാഷ്ട്രപതി ഭവനിലെ സ്വീകരണത്തിനുശേഷം അദ്ദേഹം രാജ്ഘട്ടില്‍ എത്തി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് അഞ്ജലി അര്‍പ്പിക്കും. രാജ്ഘട്ട് സന്ദര്‍ശിക്കുന്ന ആദ്യ പാക് നേതാവ് കൂടിയാകും മുഷാറഫ്. പിന്നീട് രാഷ്ട്രപതിഭവനില്‍വച്ച് വിദേശകാര്യ-പ്രതിരോധ മന്ത്രി ജസ്വന്ത് സിംഹ്, ആഭ്യന്തര മന്ത്രി എല്‍.കെ. അദ്വാനി, പ്രതിപക്ഷ നേതാവ് സോണിയാ ഗാന്ധി, ഉപരാഷ്ട്രപതി കൃഷന്‍ കാന്ത് എന്നിവരുമായി അദ്ദേഹം സംഭാഷണം നടത്തും.

ഉച്ചയ്ക്കു ശേഷം ദില്ലിയിലെ നേഹാര്‍വാലി ഹവേലി സന്ദര്‍ശിക്കും. ഇന്ത്യാവിഭജനത്തിനു മുമ്പ് മുഷാറഫും കുടുംബവും ജീവിച്ചിരുന്നത് ഇവിടെയായിരുന്നു. ശനിയാഴ്ച വൈകുന്നേരം പാകിസ്താന്‍ ഹൈക്കമ്മീഷണര്‍ അഷ്റഫ് ജഹാംഗീര്‍ ഖാസി ഒരുക്കുന്ന ചായസല്‍ക്കാരത്തില്‍ പങ്കെടുക്കും. ഓള്‍പാര്‍ട്ടി ഹൂറിയത്ത് കോണ്‍ഫറന്‍സിനെ ക്ഷണിച്ചതു കാരണം സല്‍ക്കാരം ഇതിനകം തന്നെ വിവാദമായിക്കഴിഞ്ഞിട്ടുണ്ട്. ഭരണകക്ഷിയായ എന്‍ഡിഎ സല്‍ക്കാരം ബഹിഷ്കരിക്കും. എന്നാല്‍ പ്രതിപക്ഷമായ കോണ്‍ഗ്രസ് സല്‍ക്കാരത്തില്‍ പങ്കെടുക്കുമെന്നും ഇല്ലെന്നും പറയപ്പെടുന്നു.

സല്‍ക്കാരത്തിനു ശേഷം മുഷാറപ് രാഷ്ട്രപതി കെ.ആര്‍. നാരായണനുമായി കൂടിക്കാഴ്ച നടത്തും. ജൂലായ് 15 ഞായറാഴ്ചയാണ് ആഗ്രയില്‍വച്ച് പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയും മുഷാറഫുമായുള്ള കൂടിക്കാഴ്ച നടക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+