ഞാന്‍ വന്നത് തുറന്ന മനസ്സോടെ: മുഷാറഫ്
ദില്ലി: താന്‍ ദില്ലിയിലെത്തിയിരിക്കുന്നത് തുറന്ന മനസ്സോടെയാണെന്ന് പാകിസ്ഥാന്‍ പ്രസിഡണ്ട് ജനറല്‍ പര്‍വേസ് മുഷാറഫ്. കശ്മീര്‍ പ്രശ്നത്തില്‍ അര്‍ത്ഥവത്തും തുറന്ന മനസ്സോടെയുള്ളതുമായ ഒരു സംഭാഷണമാണ് താന്‍ മുന്നില്‍ കാണുന്നതെന്നും മുഷാറഫ് വ്യക്തമാക്കി.
മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനും പ്രധാനമന്ത്രി എ.ബി. വാജ്പേയിയുമായി ഉച്ചകോടിക്കും ജൂലായ് 14 ശനിയാഴ്ച ദില്ലിയില്‍ എത്തിയതിനു ശേഷം വാര്‍ത്താലേഖകര്‍ക്ക് നല്‍കിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ബന്ധത്തില്‍ കശ്മീര്‍ പ്രശ്നം കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്. കശ്മീരിലെ ജനങ്ങളുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ച ഒരു പരിഹാരം ഈ പ്രശ്നത്തിനുണ്ടാക്കാന്‍ നമുക്ക് കൈകോര്‍ക്കാം. ഇന്ത്യന്‍ നേതാക്കളുമായുള്ള ചര്‍ച്ചയില്‍ അര്‍ത്ഥവത്തും തുറന്ന മനസ്സോടെയുമുള്ള ഒരു സംഭാഷണം ഞാന്‍ പ്രതീക്ഷിക്കുന്നു. ഈ പ്രശ്നം പരിഹരിച്ചാല്‍ നമ്മള്‍ തമ്മിള്ള മറ്റു പ്രശ്നങ്ങള്‍ക്കും പരിഹാരമാകും. അതിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണഗതിയിലുമാകും, മുഷാറഫ് പറഞ്ഞു.












Click it and Unblock the Notifications