കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാത്മാ ഗാന്ധിക്ക് മുഷാറഫിന്റെ പ്രണാമം

  • By Staff
Google Oneindia Malayalam News

രാജ്ഘട്ട്: രാഷ്ട്രപിതാവ് അന്ത്യവിശ്രമം കൊള്ളുന്ന രാജ്ഘട്ടില്‍ പാകിസ്ഥാന്‍ പ്രസിഡണ്ട് ജനറല്‍ പര്‍വേസ് മുഷാറഫ് മഹാത്മാഗാന്ധിക്ക് പ്രണാമം അര്‍പ്പിച്ചു. ജൂലായ് 14 വെള്ളിയാഴ്ച രാഷ്ട്രപതി ഭവനില്‍ നടന്ന സ്വീകരണ ചടങ്ങിനു ശേഷം മുഷാറഫും പത്നി സേഹ്ബയും നേരെ പോയത് രാജ്ഘട്ടിലേക്കാണ്.

മഹാത്മാവിന്റെ സമാധിയില്‍ ഒരു പിടി റോസാപുഷ്പങ്ങള്‍ അര്‍പ്പിച്ച ശേഷം കുറച്ചു നേരം അദ്ദേഹവും പത്നിയും മൗനമായി നിന്നു. പിന്ന്ീട് സന്ദര്‍ശക പുസ്തകത്തില്‍ അദ്ദേഹം ഒപ്പുവക്കുകയും ചെയ്തു. ഞാന്‍ ഇവിടെ എത്തിയിരിക്കുന്നത് മഹാത്മാഗാന്ധിക്ക് എന്റെ ആദരാഞ്ജലി അര്‍പ്പിക്കാനാണ്. അഹിംസയ്ക്കും സമാധാനത്തിനും വേണ്ടിയാണ് ഗാന്ധിജി ജീവിച്ചത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധത്തിന്റെ കാര്യത്തില്‍ ഇന്നത്തെപ്പോലെ മുമ്പൊരിക്കലും ഗാന്ധിജിയുടെ ആദര്‍ശങ്ങള്‍ പ്രസക്തമായി വന്നിട്ടില്ല, അദ്ദേഹം സന്ദര്‍ശകപുസ്തകത്തില്‍ എഴുതി. രാജ്ഘട്ട് സന്ദര്‍ശിച്ച് മഹാത്മാഗാന്ധിക്ക് പ്രണാമം അര്‍പ്പിക്കുന്ന ആദ്യ പാകിസ്ഥാന്‍ നേതാവാണ് മുഷാറഫ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X