Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഷാറഫ് സിംല കരാര്‍ തള്ളിയിട്ടില്ല: ഹൈക്കമ്മീഷണര്‍

ദില്ലി: പാകിസ്ഥാന്‍ പ്രസിഡണ്ട് ജനറല്‍ പര്‍വേസ് മുഷാറഫ് സിംല കരാര്‍ തള്ളിയെന്ന വാര്‍ത്ത ശരിയല്ലെന്ന് ഇന്ത്യയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ അഷ്റഫ് ജഹാംഗീര്‍ ഖാസി വ്യക്തമാക്കി. ജൂലായ് 14 ശനിയാഴ്ച മുഷാറഫ് ഇന്ത്യയിലെത്തുന്നതിന് അല്പം മുമ്പാണ് ഹൈക്കമ്മീഷണര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യന്‍ മാധ്യമങ്ങളില്‍ക്കൂടി വ്യാപിക്കുന്ന ഈ വാര്‍ത്ത പൂര്‍ണമായും വളച്ചൊടിച്ചതാണ്. ജനറല്‍ (മുഷാറഫ്) സിംല കരാറിനെ തള്ളിപ്പറഞ്ഞിട്ടില്ല. പ്രസ്താവന മുഴുവന്‍ വായിച്ചാല്‍ നിങ്ങള്‍ക്കും ഇക്കാര്യം മനസ്സിലാകും. വാര്‍ത്തയുടെ പൂര്‍ണരൂപത്തെയല്ല തലക്കെട്ടുകള്‍ പ്രതിനിധീകരിച്ചത്. ഇത് വളരെ മോശമായ റിപ്പോര്‍ട്ടിംഗാണ്, പാലം വിമാനത്താവളത്തില്‍വച്ച് ഖാസി വാര്‍ത്താലേഖകരോട് പറഞ്ഞു.

പ്രസിഡണ്ട് പര്‍വേസ് മുഷാറഫ് ഗള്‍ഫ് ന്യൂസ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സിംല കരാറനെ തള്ളിപ്പറഞ്ഞു എന്ന് വെള്ളിയാഴ്ച വാര്‍ത്തയുണ്ടായിരുന്നു. പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയും പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും തമ്മില്‍ ഉണ്ടാക്കിയ ലാഹോര്‍ പ്രഖ്യാപനത്തെയും അദ്ദേഹം തള്ളിപ്പറഞ്ഞു എന്നായിരുന്നു റിപ്പോര്‍ട്ട്.

മാധ്യമങ്ങളുടെ വിശകലനങ്ങളില്‍ തങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും ഉച്ചകോടിയെ ഇപ്പോഴും പ്രതീക്ഷയോടെയാണ് ഇസ്ലാമാബാദ് കാണുന്നതെന്നും ഖാസി വ്യക്തമാക്കി. ദോഷൈകദൃക്കാകാന്‍ എളുപ്പമാണ്. പക്ഷെ നമ്മള്‍ ക്രിയാത്മകമായേ പറ്റൂ - ഖാസി പറഞ്ഞു.

മുഷാറഫ് നയിക്കുന്ന സംഘത്തില്‍ 19 പേര്‍ മാത്രമുള്ളത് എന്തെങ്കിലും അജന്‍ഡയുടെ പുറത്താണെന്ന പ്രസ്താവനകളും അദ്ദേഹം തള്ളി. ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാക്കളുമായി മുഷാറഫ് പ്രത്യേക യോഗം ചേരുമോ എന്ന ചോദ്യത്തിന് അത് പ്രസിഡണ്ട് തീരുമാനിക്കും എന്നായിരുന്നു ഖാസിയുടെ ഉത്തരം.

ജൂലായ് 14 ശനിയാഴ്ച വൈകുന്നേരം ഹൈക്കമ്മീഷണര്‍ ഒരുക്കുന്ന ചായസല്‍ക്കാരത്തിലേക്ക് പാകിസ്ഥാന്‍ ഹുറിയത്ത് നേതാക്കളെ ക്ഷണിച്ചത് വിവാദമായിരുന്നു. ഇതില്‍ ഇന്ത്യ ശക്തമായി പ്രതിഷേധിക്കുകയും ഭരണകക്ഷിയായ എന്‍ഡിഎ സല്‍ക്കാരത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+