കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹത്തിനുമുമ്പ് എച്ച്ഐവി ടെസ്റ്: സര്‍ക്കാരിന് നോട്ടീസ്

  • By Staff
Google Oneindia Malayalam News

കൊച്ചി: വിവാഹത്തിന് മുമ്പ് സ്ത്രീയും പുരുഷനും എച്ച്ഐവി ടെസ്റ് നടത്തണമെന്ന് നിയമംവഴി നിര്‍ബന്ധക്കമാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിന്മേല്‍ ഹൈക്കോടതി കേരള സര്‍ക്കാരിനും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനും നോട്ടീസ് അയച്ചു.

ജൂലായ് 13 വെള്ളിയാഴ്ച ആക്ടിംഗ് ചീഫ് ജസ്റിസ് പി.കെ. ബാലസുബ്രഹ്മണ്യന്‍, ടി.എം. ഹസന്‍പിള്ള എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് നോട്ടീസയക്കാന്‍ ഉത്തരവിട്ടത്. ഇന്നത്തെ സാഹചര്യത്തില്‍ ഏറെ പ്രാധാന്യവും പരിഗണനയും അര്‍ഹിക്കുന്ന വിഷയമാണിതെന്ന് ഡിവിഷന്‍ബഞ്ച് അഭിപ്രായപ്പെട്ടു.

അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രി പിആര്‍ഒ ഷൈജു കുടിയിരുപ്പില്‍ നല്‍കിയ പൊതുതാല്പര്യ ഹര്‍ജിയിന്മേലാണ് ഹൈക്കോടതി ഉത്തരവ്. ഭര്‍ത്താവില്‍ നിന്ന് എയ്ഡ്സ് പകരുന്ന നിരപരാധികളായ സ്ത്രീകളുടെ എണ്ണം കേരളത്തില്‍ കൂടിവരികയാണന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. ഗര്‍ഭിണികളായ സ്ത്രീകള്‍ എച്ച്ഐവി ടെസ്റിന് വിധേയയാകണമെന്ന് നിര്‍ബന്ധമാക്കിയതോടെ ഭര്‍ത്താവില്‍ നിന്ന് എയ്ഡ്സ് ബാധിച്ചവരെ സമൂഹം അറിഞ്ഞു തുടങ്ങി. എയ്ഡ്സ് ബാധിതരെ ഒറ്റപ്പെടുത്തുന്ന ഇന്നത്തെ സമൂഹം ഇവരെയും വെറുതെവിടുന്നില്ല. ഇവരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരു കേന്ദ്രം തുടങ്ങണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

വിവാഹമോചനം ലഭിക്കാനുള്ള കാരണങ്ങളില്‍ എയ്ഡ്സും ഉള്‍പ്പെടുത്തുന്നതിനായി ഇന്ത്യന്‍ വിവാഹമോചനനിയമം, ഹിന്ദു മാര്യേജ് ആക്ട്, സ്പെഷ്യല്‍ മാര്യേജ് ആക്ട് എന്നിവയില്‍ ഭേദഗതി വരുത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X