ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ കേരളം പിന്നില്‍
തിരുവനന്തപുരം: ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ കേരളം പല സംസ്ഥാനങ്ങളുടെയും പിന്നിലാണെന്ന് കേന്ദ്ര മാനവശേഷി വികസനവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
1999ലെ കണക്കനുസരിച്ച് 1000 പേര്‍ക്ക് 0. 87 ഇന്റര്‍നെറ്റ് കണക്ഷനാണ് കേരളത്തിലുള്ളത്. മഹാരാഷ്ട്രയില്‍ ഇത് 8. 21 ഉം കര്‍ണാടകത്തില്‍ 2. 73യുമാണ്. ബംഗാളില്‍ 1000 പേര്‍ക്ക് 2. 51 കണക്ഷനുണ്ട്. പഞ്ചാബില്‍ ഇത് 1. 24 ആണ്.
വൈദ്യുതി കണക്ഷന്റെ കാര്യത്തിലും കേരളം പഞ്ചാബിന്റെ പിന്നിലാണ്. 1994ലെ കണക്കനുസരിച്ച് പഞാബില്‍ 83. 5 ശതമാനം വീടുകളിലും വൈദ്യുതി എത്തിയിട്ടുണ്ട്. കേരളത്തില്‍ ഇത് 61. 1 ശതമാനമാണ്.












Click it and Unblock the Notifications