സൗജന്യ സോഫ്റ്റ്വെയര്‍ ഫൗണ്ടേഷന്‍ തിരുവനന്തപുരത്തും
തിരുവനന്തപുരം: ഫ്രീ സോഫ്റ്റ്വെയര്‍ ഫൗണ്ടേഷന്റെ (എഫ്എസ്എഫ് ) ഇന്ത്യന്‍ ശാഖ തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിക്കുന്നു.
ജൂലായ് 20 വെള്ളിയാഴ്ച സോഫ്റ്റ്വെയര്‍ വിദഗ്ധനും മസാച്ചുസെറ്റ്സ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ( എം. ഐ. ടി ) കീഴിലുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലാബിലെ മുന്‍ പ്രോഗ്രാമറുമായ റിച്ചാര്‍ഡ് സ്റാള്‍മാന്‍ ഫൗണ്ടേഷന്റെ തിരുവനന്തപുരം ശാഖ ഉദ്ഘാടനം ചെയ്യും.
ഗ്നു എന്ന പേരിലുള്ള ഫ്രീ ഓപ്പറേറ്റിംഗ് സിസ്റം അടിസ്ഥാനമാക്കിയാണ് എഫ്എസ്എഫ് പ്രവര്‍ത്തിക്കുന്നതെന്ന് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ ജൂലായ് 14 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒരു സോഫ്റ്റ്വെയറിന്റെ സോഴ്സ് കോഡ് വിലക്കുകളൊന്നുമില്ലാതെ എല്ലാവര്‍ക്കും നല്‍കുന്നതിലൂടെ സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്ന ഓരോരുത്തര്‍ക്കും അത് പകര്‍ത്താനും വിതരണം നടത്താനും മാറ്റം വരുത്താനും മെച്ചപ്പെടുത്താനുമുള്ള സ്വാതന്ത്യ്രമാണ് ഗ്നു ജനറല്‍ പബ്ലിക്ക് ലൈസന്‍സ് (ജിപിഎല്‍) നല്‍കുന്നത്.
ഉടമസ്ഥാവകാശമുള്ള സോഫ്റ്റ്വെയര്‍ സാധാരണ നല്‍കുന്ന ലൈസന്‍സില്‍ നിന്നും തികച്ചും വ്യത്യസ്തമാണിത്. പലപ്പോഴും വലിയ വില കൊടുത്തു വാങ്ങുന്ന ഇത്തരം സോഫ്റ്റ്വെയര്‍ ഒരു കമ്പ്യൂട്ടറില്‍ അത് പ്രവര്‍ത്തിപ്പിക്കാനുള്ള അവകാശം മാത്രമാണ്.
ഉപയോക്താവിന് ഈ സ്വാതന്ത്യ്രം അനുവദിക്കുന്നതിനൊപ്പം തന്നെ അത് മറ്റൊരാള്‍ അപഹരിക്കാതിരിക്കാനുള്ള സംരക്ഷണവും ജിപിഎല്‍ നല്‍കുന്നുണ്ട്. ജിപിഎല്‍ ഉ ള്ള ഏതെങ്കിലും പ്രോഗ്രാമിന്റെ ഒരംശമെങ്കിലും ഉള്‍ക്കൊള്ളുന്ന മറ്റേതൊരു പ്രോഗ്രാമും ജിപിഎല്‍ രേഖയോടു കൂടിയേ പ്രസിദ്ധീകരിക്കാവു. മനുഷ്യസമൂഹത്തിന്റെ പൊതുസ്വത്തായ ഫ്രീസോഫ്റ്റ്വെയര്‍ ഒരു വ്യക്തിയുടെയോ സംഘത്തിന്റെയോ സ്വകാര്യസ്വത്തായി മാറില്ലെന്ന് ജിപിഎല്‍ ഉറപ്പുവരുത്തുന്നു.












Click it and Unblock the Notifications