Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരേഷ്കുമാറിന് വേണ്ടി ദില്ലിയില്‍ റെയ്ഡ്

ദില്ലി: മുന്‍ ഐജി ലക്ഷമണയുടെ മകള്‍ സംഗീത ലക്ഷമണയുടെ ഭര്‍ത്താവും ഐഎഎസ് ഉദ്യോഗസ്ഥനുമായ സുരേഷ്കുമാറിന് വേണ്ടി പൊലീസ് ദില്ലിയില്‍ റെയ്ഡ് നടത്തി. ജൂലായ് 13 വെള്ളിയാഴ്ച സുപ്രീംകോടതിയില്‍ വരെ കേരള പൊലീസ് സംഘം ദില്ലി പൊലീസിന്റെ സഹായത്തോടെ റെയ്ഡ് നടത്തി.

കഴിഞ്ഞ ദിവസം സുരേഷ്കുമാര്‍ കുഞ്ഞുങ്ങളെയും കൊണ്ട് തിരുവനന്തപുരത്ത് നിന്നും ദില്ലിയിലേക്ക് കടന്നതായി സംശയമുണ്ടായിരുന്നു. വേര്‍പിരിഞ്ഞു കഴിയുന്ന ഭര്‍ത്താവ് സുരേഷ്കുമാറില്‍ നിന്നും കുട്ട ികളെ വിട്ട ുകിട്ട ണമെന്ന് ആവശ്യപ്പെട്ട ് എറണാകുളം പൊലീസ് കമ്മീഷണര്‍ ഓഫീസിന് മുമ്പില്‍ ജൂലായ് ആറ് വെള്ളിയാഴ്ച സംഗീത കുത്തിയിരുപ്പ് നടത്തിയിരുന്നു. സംഗീത നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയെ തുടര്‍ന്ന് കുട്ട ികളെ ഹാജരാക്കാന്‍ കോടതി ഉത്തരവുമിട്ടിരുന്നു.

സുപ്രീംകോടതിയില്‍ പ്രത്യേകാനുമതി ഹര്‍ജി ഫയല്‍ ചെയ്യാനാണ് സുരേഷ്കുമാര്‍ ദില്ലിയിലേക്ക് കടന്നതെന്ന് കരുതുന്നു. ഹര്‍ജി ഫയല്‍ ചെയ്യാന്‍ സുരേഷ്കുമാര്‍ ആന്ധ്ര സ്വദേശിനിയായ ഒരു അഭിഭാഷകയെ സമീപിച്ചിരുന്നുവത്രെ. പക്ഷെ റെയ്ഡ് മണത്തറിഞ്ഞ അദ്ദേഹം തന്റെ അപേക്ഷ അവരില്‍ നിന്നും തിരിച്ചുവാങ്ങിയതായും പൊലീസ് പറഞ്ഞു.

എറണാകുളം സെന്‍ട്രല്‍ സ്റേഷനിലെ എസ്ഐ ടി.വി. ബെന്നി, ഹെഡ്കോണ്‍സ്റബിള്‍ സി.പി. ലോഹിതാക്ഷന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് റെയ്ഡ് നടത്തിയത്. സുരേഷ്കുമാറിന് ദില്ലിയില്‍ വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നത് കേരളത്തില്‍ നിന്ന് കേന്ദ്രത്തില്‍ ഡപ്യൂട്ടേഷനില്‍ ജോലിചെയ്യുന്ന ഐഎഎസ് ഉദ്യോഗസ്ഥരാണെന്ന സംശയം പൊലീസിനുണ്ട്. അതിനാല്‍ സുരേഷ്കുമാറിനെ കണ്ടെത്താന്‍ ദില്ലിയില്‍ ഡപ്യൂട്ടേഷനില്‍ ജോലിചെയ്യുന്ന ഐപിഎസ ് ഉദ്യോഗസ്ഥരുടെ സഹായം തേടിയിരിക്കുകയാണ് പൊലീസ്.

സംസ്ഥാന ഭൂപണയ ബാങ്ക് മാനേജിംഗ് ഡയറക്ടറായ സുരേഷ്കുമാര്‍ മക്കളായ 10 വയസുള്ള അഭിമന്യുവിനെയും 15 വയസുള്ള ആനന്ദിനെയും കൂട്ട ി തിരുവനന്തപുരത്തു നിന്നും ദില്ലിയില്‍ പോയെന്നാണ് പൊലീസിന് ലഭിച്ച വിവരം. സുരേഷിന്റെയും കുട്ട ികളുടെയും ചിത്രങ്ങള്‍ കേരളത്തിലെയും ദില്ലിയിലെയും പത്രങ്ങളില്‍ പ്രസിദ്ധീകരണത്തിന് നല്‍കിയിട്ടുണ്ട്. വിവാഹമോചനത്തിന് ശേഷം കുട്ടികളെ സംഗീതയുടെ കൂടെ വിടാനാണ് കോടതി ഉത്തരവായത്. ഇതിനെ തുടര്‍ന്ന് സംഗീത കുട്ട ികളെ എറണാകുളത്തുള്ള തന്റെ വസതിയില്‍ താമസിപ്പിച്ചുവരികയായിരുന്നു.

സംഗീതയുടെ വീട്ട ില്‍ കുട്ട ികള്‍ പീഡിപ്പിക്കപ്പെടുകയായിരുന്നുവെന്നാണ് സുരേഷിന്റെ അച്ഛനും ബന്ധുക്കളും ആരോപിക്കുന്നത്. സ്കൂളില്‍ നിന്നും കുട്ട ികളെ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് സംഗീതയും ആരോപിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+