Get Updates
Get notified of breaking news, exclusive insights, and must-see stories!

വിസ നിയന്ത്രണം നീക്കാന്‍ നടപടി വേണം

തിരുവനന്തപുരം: അബുദാബിയില്‍ ഇന്ത്യക്കാരായ അവിദഗ്ധ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള വിസ നിയന്ത്രണം നീക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ യുഎഇ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണമെന്ന് അബുദാബിയിലെ കേരള മുസ്ലീം കള്‍ച്ചറല്‍ സെന്റര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

ജൂലായ് 14 ശനിയാഴ്ച മുഖ്യമന്ത്രി എ.കെ. ആന്റണിക്ക് നല്‍കിയ നിവേദനത്തിലാണ് സംഘടന ഈ ആവശ്യമുന്നയിച്ചിട്ടുള്ളത്. പ്രവാസികളുടെ ക്്ഷേമ പുനരധിവാസം പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് ആന്റണി നിവേദകസംഘത്തിന് ഉറപ്പ് നല്‍കി.

റേഷന്‍ കാര്‍ഡില്‍ പ്രവാസി മലയാളികളുടെ പേര് ഉള്‍പ്പെടുത്തുക, കോഴിക്കോട് വിമാനത്താവളത്തിലെ റണ്‍വേ വികസനത്തിനായുള്ള യൂസേഴ്സ് ഫീ പിരിവ് അവസാനിപ്പിക്കുക, വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി നല്‍കുക, വിമാനടിക്കറ്റ് നിരക്ക് വര്‍ധന തടയുക, പ്രവാസികള്‍ക്ക് വോട്ടവകാശം ഉറപ്പാക്കുന്നതിന് വേണ്ട നിയമഭേദഗതി വരുത്താന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുക, വിദേശത്ത് മരണമടയുന്ന മലയാളികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+