ജലനയം സെമിനാര്‍ 16ന്
തിരുവനന്തപുരം: സര്‍ക്കാരിന്റെ ജലനയം രൂപീകരിക്കുന്നത് സംബന്ധിച്ച് ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെയും ജലസേചന വകുപ്പിന്‍ന്റെയും സംയുക്താഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു.
ജൂലായ് 16 തിങ്കളാഴ്ച രാവിലെ ജലസേചന മന്ത്രി ടി. എം. ജേക്കബ് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ജലസേചന സെക്രട്ടറി കെ. ജയകുമാര്‍ അധ്യക്ഷനായിരിക്കും. ഡോ. അനില്‍ അഗര്‍വാള്‍, സുനിതാ നാരായണന്‍, ഇന്ദിരാഖുരാന എന്നിവര്‍ എഡിറ്റ് ചെയ്ത ജലം എല്ലാവരുടെയും കാര്യം എന്ന പുസ്തകം മന്ത്രി പ്രകാശനം ചെയ്യും.
ഇന്ത്യയിലാദ്യം ജലനയത്തിന് രൂപം നല്‍കിയത് കേരളമാണ്. 1992ലായിരുന്നു സംസ്ഥാനത്തിന്റെ ആദ്യജലനയം നിലവില്‍ വന്നത്.












Click it and Unblock the Notifications