Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഗ്ര ഉച്ചകോടി തുടങ്ങി

ആഗ്ര: പാകിസ്ഥാന്‍ പ്രസിഡണ്ട് ജനറല്‍ പര്‍വേസ് മുഷാറഫ് ആഗ്രയിലെ ജേപീ ഹോട്ടലിലെത്തിയതോടെ ഇന്ത്യാ-പാക് ഉച്ചകോടി തുടങ്ങി. ജൂലായ് 15 ഞായറാഴ്ച രാവിലെ 11.30ഓടെ ജേപീ ഹോട്ടലിലെത്തിയ മുഷാറഫിനെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി സ്വീകരിച്ചു.

ഉച്ചഭക്ഷണത്തിനു മുമ്പ് ഇരു നേതാക്കളും തമ്മില്‍ നേരിട്ടുള്ള ആദ്യഘട്ടം ചര്‍ച്ച നടക്കും. ഈ സംഭാഷണം 45 മിനിറ്റു നേരം നീളുമെന്നാണ് കക്കാക്കുന്നത്. സംഭാഷണത്തിന് ഇരുനേതാക്കളും ഇതുവരെ ഒരു അജണ്ടയും മുന്നോട്ടുവച്ചിട്ടില്ല. കശ്മീര്‍ പ്രധാന പ്രശ്നമാണെന്ന നിലപാടാണ് പാകിസ്ഥാനുള്ളത്. എന്നാല്‍ കശ്മീരിനെപ്പോലെ തന്നെ മറ്റു പ്രശ്നങ്ങളും പ്രാധാന്യമേറിയതാണെന്നാണ് ഇന്ത്യന്‍ നിലപാട്.

വാജ്പേയി നയിക്കുന്ന ഇന്ത്യന്‍ സംഘത്തില്‍ ആഭ്യന്തര മന്ത്രി എല്‍.കെ. അദ്വാനി, വിദേശ-പ്രതിരോധമന്ത്രി ജസ്വന്ത് സിംഹ്, ധനമന്ത്രി യശ്വന്ത് സിന്‍ഹ, വാണജ്യമന്ത്രി മുരശൊലി മാരന്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി ബ്രജേഷ് മിശ്ര, വിദേശകാര്യ സെക്രട്ടറി ചൊകില അയ്യര്‍, പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിജയ് നമ്പ്യാര്‍, പാകിസ്ഥാന്‍ കാര്യ ജോയിന്റ് സെക്രട്ടറി വിവേക് കാത്ജു, പ്രൊട്ടോക്കോള്‍ മേധാവി മന്‍ബിര്‍ സിംഹ്, പ്രധാനമന്ത്രിയുടെ ഓഫീസിലെ ജോയിന്റ് സെക്രട്ടറി പി.എസ്. രാഘവന്‍, പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അജയ് ബിസാരിയ എന്നിവരുള്‍പ്പെടുന്നു.

19 അംഗ സംഘത്തെയാണ് മുഷാറഫ് നയിക്കുന്നത്. വിദേശകാര്യമന്ത്രി അബ്ദുള്‍ സത്താര്‍, വിദേശകാര്യ സെക്രട്ടറി ഇനാമുള്‍ ഹഖ്, ഇന്ത്യയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ അഷ്റഫ് ജഹാംഗീര്‍ ഖാസി, സൈനികമേധാവി ലഫ്റ്റനന്‍റ് ഗുലാം അഹ്മദ്, വാര്‍ത്താവിതരണ സെക്രട്ടറി അന്‍വര്‍ മഹ്മൂദ്, പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ റഷീദ് ഖുറേേഷി, വിദേശകാര്യമന്ത്രാലയ അഡീഷണല്‍ സെക്രട്ടറി ആസിഫ് ഇസ്ദി, വിദേശകാര്യമന്ത്രാലയ ഭരണ അഡീഷണല്‍ സെക്രട്ടറി കമ്രാന്‍ നിയാസ്, പ്രോട്ടോകോള്‍ മേധാവി മിയാന്‍ ഖാലിദ് ഹബി, പ്രസിഡണ്ടിന്റെ സൈനിക സെക്രട്ടറി ബ്രിഗേഡിയര്‍ നദീം താജ്, ദക്ഷിണേഷ്യാ ഡയറക്ടര്‍ ജനറല്‍ റഷീദ് സലിം ഖാന്‍, കശ്മീര്‍ കാര്യ ഡയറക്ടര്‍ മൊഹമ്മദ് സാദിഖ്, ഇന്ത്യാ ഡയറക്ടര്‍ മുന്നാവാര്‍ സയീദ് എന്നിവരാണ് ഈ സംഘത്തിലുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+