കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദാവൂദിനെ സംരക്ഷിക്കുന്നില്ലെന്ന് പാകിസ്ഥാന്‍

  • By Staff
Google Oneindia Malayalam News

ആഗ്ര: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെ തങ്ങള്‍ സംരക്ഷിക്കുന്നില്ലെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കി. ജൂലായ് 15 ഞായറാഴ്ച പാകിസ്ഥാന്‍ പ്രസിഡണ്ട് ജനറല്‍ പര്‍വേസ് മുഷാറഫിനെ അനുഗമിക്കുന്ന ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനിയുമായുള്ള ചര്‍ച്ചയില്‍ പ്രസിഡണ്ട് മുഷാറഫ് ഇക്കാര്യം വ്യക്തമാക്കിയിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദാവൂദ് ഇബ്രാഹിം ഒരിക്കലും പാകിസ്ഥാന്‍ സന്ദര്‍ശിച്ചിട്ടില്ല. കൂടാതെ ദാവൂദിനെ വിട്ടുകിട്ടണമെന്ന് ഇന്ത്യ നേരിട്ട് പാകിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുമില്ല - അദ്ദേഹം പറഞ്ഞു.

1993ലെ മുംബൈ സ്ഫോടനത്തെത്തുടര്‍ന്ന് ഇന്ത്യാ സര്‍ക്കാര്‍ ഒട്ടേറെ കുറ്റങ്ങള്‍ ദാവൂദ് ഇബ്രാഹിമിന്റെ മേല്‍ ചുമത്തിയിട്ടുണ്ട്. ശനിയാഴ്ച നടന്ന കൂടിക്കാഴ്ചയില്‍ ആഭ്യന്തര മന്ത്രി എല്‍.കെ. അദ്വാനി ദാവൂദിനെ ഇന്ത്യക്ക് വിട്ടുതരണമെന്ന് പ്രസിഡണ്ട് മുഷാറഫിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.

ഇന്ത്യന്‍ ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട് പ്രകാരം ദാവൂദ് ഇബ്രാഹിം ഇന്ത്യയില്‍ നിന്നും ദുബായ് വഴി കറാച്ചിയിലെത്തിയിട്ടുണ്ടെന്നും അവിടെ ഇപ്പോള്‍ ഒളിവിലാണെന്നും തെളിഞ്ഞിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X