കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈയിലെ ജിന്ന ഹൗസിനായി ജിന്നയുടെ മകള്‍

  • By Staff
Google Oneindia Malayalam News

ആഗ്ര: മുംബൈയിലെ മലബാര്‍ ഹില്ലിലുള്ള ജിന്ന ഹൗസ് തനിക്ക് വിട്ടുതരണമെന്ന് പാകിസ്ഥാന്‍ സ്ഥാപകന്‍ മൊഹമ്മദലി ജിന്നയുടെ മകള്‍ വീണാ വാഡിയ ആവശ്യപ്പെട്ടു. ബിബിസിക്ക് നല്‍കിയ ഒരഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

1,500 ചതുരശ്ര യാഡ് വിസ്താരവും മാര്‍ബിള്‍ കൊണ്ടുണ്ടാക്കിയതുമായ ജിന്നാ ഹൗസ് വിട്ടു കിട്ടണമെന്നത് ജിന്നയുടെ അവസാന ആഗ്രഹമായിരുന്നുവെന്ന് അവര്‍ പറഞ്ഞു.

ആഗ്രയില്‍ നടന്ന കൊണ്ടിരിക്കുന്ന ഉച്ചകോടിയില്‍ ഇക്കാര്യം പാകിസ്ഥാന്‍ പ്രസിഡണ്ട് ജനറല്‍ പര്‍വേസ് മുഷാറഫുമായി സംസാരിക്കണമെന്ന് അവര്‍ ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയോട് അഭ്യര്‍ത്ഥിച്ചു. ജിന്നയുടെ ഏക അവകാശി താനാണെന്ന് കാണിച്ച് കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് വീണ വാഡിയ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.

ഇന്ത്യാ വിഭജനത്തിനു മുമ്പ് നിര്‍മ്മിച്ച ഈ വീട് വിഭജനസമയത്ത് ഇന്ത്യയില്‍ ഉപേക്ഷിച്ചുപോവുകയായിരുന്നു ജിന്ന. മഹാരാഷ്ട്രാ സര്‍ക്കാരിന്റെ കീഴിലാണ് ഇപ്പോള്‍ ജിന്നാ ഹൗസ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X