തിങ്കളാഴ്ച വീണ്ടും വാജ്പേയി-മുഷാറഫ് ചര്‍ച്ച
ആഗ്ര: പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയും പാകിസ്ഥാന്‍ പ്രസിഡണ്ട് ജനറല്‍ പര്‍വേസ് മുഷാറഫും ജൂലായ് 16 തിങ്കളാഴ്ചയും ചര്‍ച്ച നടത്തും.
ഞായറാഴ്ച ആഗ്രയില്‍ ഇരു നേതാക്കളും തമ്മില്‍ സംഭാഷണം നടത്തിയതിനു ശേഷം വിദേശകാര്യവകുപ്പ് വക്താവ് നിരുപമാ റാവു വാര്‍ത്താലേഖകരെ അറിയിച്ചതാണ് ഇക്കാര്യം. ഞായറാഴ്ച വൈകുന്നേരം 6.30ന് ഇരു നേതാക്കളും വീണ്ടും സംഭാഷണം നടത്തുന്നുണ്ട്.
പ്രസിഡണ്ട് മുഷാറഫ് പ്രധാനമന്ത്രി എ.ബി. വാജ്പേയിയെ പാകിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചെന്നും പ്രധാനമന്ത്രി ക്ഷണം സ്വീകരിച്ചുവെന്നും വക്താവ് വ്യക്തമാക്കി. ഇരു നേതാക്കളും തമ്മില്‍ ആഗ്രയിലെ ജേപീ ഹോട്ടലില്‍ ഒന്നര മണിക്കൂര്‍ നേരം നേര്‍ക്കുനേര്‍ സംഭാഷണം നടത്തിയെന്ന് അവര്‍ പറഞ്ഞു.
അതേസമയം സംയുക്തപ്രസ്താവന തയ്യാറാക്കാന്‍ പ്രധാനമന്ത്രി വാജ്പേയിയും പ്രസിഡണ്ട് മുഷാറഫും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications