Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒന്നേ മുക്കാല്‍ മണിക്കൂര്‍ നേര്‍ക്കുനേര്‍

ദില്ലി: താജ്മഹല്‍ നഗരമായ ആഗ്രയിലെ ജേപീ ഹോട്ടലില്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയും പാകിസ്ഥാന്‍ പ്രസിഡണ്ട് ജനറല്‍ പര്‍വേസ് മുഷാറഫും സഹായികളില്ലാതെ ഒന്നേ മുക്കാല്‍ മണിക്കൂര്‍ ചര്‍ച്ച നടത്തി.

ഈ സംഭാഷണം ഇത്രയും നീണ്ടതില്‍ നിരീക്ഷകര്‍ വന്‍ പ്രാധാന്യം നല്‍കുന്നു. ജൂലായ് 15 ഞായറാഴ്ച രാവിലെ 11.45ന് ഇരുവരും ഒരു മുറിയില്‍ കയറിയിരുന്ന് ചര്‍ച്ച ആരംഭിച്ചു. 1.30ന് ഉച്ചഭക്ഷണത്തിന് പിരിയുന്നതുവരെ ഈ സംഭാഷണം നീണ്ടു.

മുമ്പുണ്ടായിരുന്ന ഭിന്നതകളെല്ലാം മറന്ന് മേഖലയുടെ പുരോഗതിക്കും ഉന്നമനത്തിനുമായി മുന്നോട്ടുനീങ്ങാം എന്ന അഭിപ്രായത്തിനാണ് ഈ സംഭാഷണത്തില്‍ പ്രാധാന്യം ലഭിച്ചത് എന്നു കരുതുന്നു.

സംഭാഷണം ക്രിയാത്മകമായിരുന്നുവെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്ഥാനും ഇതേ അഭിപ്രായം തന്നെയാണ്.

കശ്മീര്‍, അതിര്‍ത്തി തീവ്രവാദം, ഉഭയകക്ഷി വ്യാപാരം തുടങ്ങി ഇരുരാജ്യങ്ങളും തമ്മില്‍ കീറാമുട്ടിയായി കിടക്കുന്ന ഒട്ടേറെ പ്രശ്നങ്ങള്‍ ഈ സംഭാഷണത്തില്‍ വന്നുവെന്നാണ് കരുതുന്നത്. ഉച്ചഭക്ഷണക്കിനു ശേഷം ഉടന്‍ തന്നെ സംഭാഷണം ഉണ്ടാകില്ലെന്ന് വാര്‍ത്താവിതരണമന്ത്രി സുഷമാ സ്വരാജ് പറഞ്ഞു. വൈകുന്നേരം നാല് മണിക്ക് താജ്മഹല്‍ സന്ദര്‍ശിക്കാന്‍ പോകുന്ന പാക് പ്രസിഡണ്ടിന് അല്പം വിശ്രമം നല്‍കാനാണത്രെ ഇത്.

ഞായറാഴ്ച വൈകുന്നേരം ആറ് മണിക്ക് ഇരുനേതാക്കളും വീണ്ടും സംഭാഷണം നടത്തും. ഈ സമയത്ത് ഇരുപക്ഷത്തെയും പ്രതിനിധിസംഘങ്ങളും ചര്‍ച്ചകള്‍ക്കുണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+