ഗുജറാത്തില്‍ വീണ്ടും നേരിയ ഭൂചലനം
ദില്ലി: ജനവരിയില്‍ നടന്ന ഭൂചലനത്തില്‍ തകര്‍ന്നു പോയ ഗുജറാത്തില്‍ ജൂലായ് 15 ഞായറാഴ്ചയും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഞായറാഴ്ച പുലര്‍ച്ചെ 5.34നാണ് വീണ്ടും ഭൂചലനം അനുഭവപ്പെട്ടത്.
റിക്ടര്‍ സ്കെയിലില്‍ 4.1 രേഖപ്പെടുത്തിയ ഭൂചലനം ജനവരിയിലെ ഭൂചലനം ഉലച്ച കച്ച് മേഖലയില്‍ത്തന്നെയാണ് അനുഭവപ്പെട്ടത്. ആര്‍ക്കും പരിക്കുള്ളതായി റിപ്പോര്‍ട്ടില്ല.












Click it and Unblock the Notifications