Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീര്‍: ഇന്ത്യന്‍സേന ഭാഗികമായി പിന്മാറുന്നു

ജമ്മു: പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയും പാകിസ്ഥാന്‍ പ്രസിഡണ്ട് ജനറല്‍ പര്‍വേസ് മുഷാറഫും തമ്മിലുള്ളആഗ്ര ഉച്ചകോടി തുടങ്ങുന്നതിനോടനുബന്ധിച്ച് കശ്മീര്‍ അതിര്‍ത്തിയില്‍ നിന്ന് ഇന്ത്യന്‍ സൈന്യം ഭാഗികമായി പിന്മാറിത്തുടങ്ങി.

10,000ത്തോളം വരുന്ന ട്രൂപ്പിനെ വരുന്ന ഒരാഴ്ചക്കുള്ളില്‍ പിന്‍വലിക്കും. മറ്റൊരു 10,000 വരുന്ന ട്രൂപ്പിനെ അടുത്ത മാസത്തിലും പിന്‍വലിക്കുമെന്ന് ഉന്നത സൈനികോദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു. നിലവില്‍ രണ്ടു ലക്ഷത്തോളം ഇന്ത്യന്‍ സൈനികര്‍ കശ്മീരിലെ ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്നുണ്ട്.

ജമ്മുവില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയുള്ള അതിര്‍ത്തിപ്രദേശത്തു നിന്നാണ് സേനാപിന്മാറ്റം തുടങ്ങിയത്. 38ാം ഡിവിഷനിലെ സൈന്യവും ഇതില്‍ ഉള്‍പ്പെടും.

എന്നാല്‍ സേനാപിന്മാറ്റത്തെക്കുറിച്ച് തങ്ങള്‍ക്ക് ഇതുവരെ വിവരം ഒന്നും ലഭിച്ചിട്ടില്ലെന്നാണ് മുഷാറഫിനൊപ്പം ഇന്ത്യയിലെത്തിയ പാക് വിദേശകാര്യമന്ത്രി അബ്ദുള്‍ സത്താര്‍ പറഞ്ഞത്. നിയന്ത്രണരേഖയില്‍ നിന്നും ഇന്ത്യന്‍ സേന പിന്മാറുന്നതിനെക്കുറിച്ച് തങ്ങളെ ഇതുവരെ അറിയിച്ചിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. പാകിസ്ഥാന്‍ നിയന്ത്രണം പാലിക്കുന്നുണ്ടെന്നും ഒരു ബ്രിഗേഡിനെ ഇതിനകം തന്നെ പിന്‍വലിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

എന്നാല്‍ ശനിയാഴ്ച പാകിസ്ഥാന്‍ സൈന്യവുമായി ഏറ്റുമുട്ടലുകള്‍ നടന്ന അതിര്‍ത്തിഭാഗത്തു നിന്നും സേന പിന്മാറില്ലെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. കശ്മീരിലെ തീവ്രവാദി പ്രവര്‍ത്തനം തടയാന്‍ എപ്പോഴും കരസേന സജ്ജമാണെന്നും കരസേനാ വിഭാഗത്തില്‍ നിന്നുള്ള വക്താവ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+