സേനാ പിന്‍മാറ്റത്തിന് കാരണം ഉച്ചകോടി അല്ല
ദില്ലി: ജമ്മു കശ്മീര്‍ മേഖലയില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചതിന് കാരണം ആഗ്രാ ഉച്ചകോടി അല്ലെന്ന് പ്രതിരോധ വകുപ്പ് വ്യക്തമാക്കി. ഈ മേഖലയിലെ സൈന്യത്തെ പിന്‍വലിക്കുകയും വീണ്ടും നിയോഗിക്കുകയും ചെയ്യുന്നത് സാധാരണ പ്രക്രിയ ആണ്.
എത്ര സൈനികരെ പിന്‍വലിച്ചെന്നും സൈനികപിന്‍മാറ്റത്തിന്റെ രീതിയെ കുറിച്ചും അധികൃതര്‍ പറയാന്‍ വിസമ്മതിച്ചു. 20,000 ത്തോളം സൈനികര്‍ പിന്‍മാറിയതായിട്ടായിരുന്നു നേരത്തേ ഉള്ള വാര്‍ത്തകള്‍.
കശ്മീരില്‍ ചെറിയ ഒരു സൈനിക സംഘത്തെ മാത്രം നിലനിറുത്തി തീവ്രവാദത്തെ നേരിടാനുള്ള മറ്റൊരു തന്ത്രം സൈന്യം മെനയുകയാണോ എന്ന് വ്യക്തമല്ല.












Click it and Unblock the Notifications