ബോയ്ലറില്‍ വിള്ളല്‍: ഫാക്ട് ഉല്പാദനം നിര്‍ത്തി
കൊച്ചി: ബോയിലര്‍ ഡ്രമ്മില്‍ വന്ന വിള്ളല്‍ കാരണം ഫാക്ടിന്റെ കൊച്ചിയിലെ അമോണിയ പ്ലാന്റില്‍ ഉല്പാദനം തടസ്സപ്പെട്ടു. ജൂലായ് 11 ബുധനാഴ്ച മുതല്‍ ഇവിടെ ഉല്പാദനം നടക്കുന്നില്ലെന്ന് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എ. നരസിംഹന്‍ പറഞ്ഞു.
ബുധനാഴ്ചയാണ് വിള്ളല്‍ കണ്ടെത്തിയത്. അറ്റകുറ്റപ്പണികള്‍ക്കായി 45 ദിവസം പ്ലാന്റ് പ്രവര്‍ത്തിച്ചിരുന്നില്ല. ബുധനാഴ്ച വീണ്ടും പ്രവര്‍ത്തനം തുടങ്ങിയപ്പോഴാണ് വിള്ളല്‍ കണ്ടെത്തിയത്.
പ്രശ്നം പരിഹരിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പറഞ്ഞു. ഫാക്ടിന്റെ എഞ്ചിനീയറിംഗ് വിഭാഗമായ ഫെഡോയാണ് ഇതിനു മുന്നിട്ടിറങ്ങിയിരിക്കുന്നത്.












Click it and Unblock the Notifications