ശബരിമല നട തിങ്കളാഴ്ച തുറക്കും
പത്തനംതിട്ട: കര്‍ക്കടകമാസത്തിലെ പുജകള്‍ക്കായി ശബരിമല നട ജൂലായ് 16 തിങ്കളാഴ്ച തുറക്കും. വൈകുന്നേരം 5.30ന് മേല്‍ശാന്തി വി.പി. ശംഭു വാദ്യാര്‍ നമ്പൂതിരിയാണ് നട തുറക്കുക.
ദിവസപൂജകള്‍ ജൂലായ് 17 ചൊവാഴ്ച തുടങ്ങും. ഉദയാസ്തമയ പൂജ, പടി പൂജ എന്നിവ ജൂലായ് 21 ശനിയാഴ്ച വരെ ഉണ്ടാകും. ശനിയാഴ്ച തന്നെ പ്രത്യേക സഹസ്രകലശവും കളഭാഭിഷേകവും ഉണ്ടാകും.
ശനിയാഴ്ച രാത്രി 10 മണിക്കുള്ള അത്താഴ പൂജയ്ക്കു ശേഷം നട അടയ്ക്കും.












Click it and Unblock the Notifications