സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതിയില്‍ ഇടിവ്
കൊച്ചി: ഇന്ത്യയില്‍ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതിയില്‍ വന്‍ഇടിവ്. 2000 ഏപ്രില്‍-മെയ് മാസങ്ങളില്‍ 46,366 ടണ്‍ സുഗന്ധവ്യഞ്ജനങ്ങള്‍ കയറ്റുമതി ചെയ്തപ്പോള്‍ 2001 ഏപ്രില്‍-മെയ് മാസങ്ങളില്‍ അത് 37,940 ടണ്‍ ആയി കുറഞ്ഞു. 18 ശതമാനം കുറവാണിത്.
സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതി കഴിഞ്ഞ വര്‍ഷം ഏപ്രില്‍-മെയില്‍ 209 കോടി രൂപയാണ് നേടിത്തന്നതെങ്കില്‍ ഈ വര്‍ഷം ഇതേ കാലയളവില്‍ 2001ല്‍ കയറ്റുമതിയിലൂടെ ലഭിച്ചത് 247 കോടിയാണ്. തുകയുടെ കാര്യത്തില്‍ 11 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മൊത്തം കയറ്റുമതിയുടെ 32 ശതമാനവും ലഭിക്കുന്നത് സുഗന്ധദ്രവ്യഎണ്ണകളുടെയും സത്തിന്റെയും കയറ്റുമതിയിലൂടെയാണ്. മൊത്തം കയറ്റുമതിയുടെ 25 ശതമാനം കുരുമുളകും 12 ശതമാനം മുളകുമാണ് നേടിത്തരുന്നത്.












Click it and Unblock the Notifications