ആഗ്ര പ്രഖ്യാപനം തയ്യാറായിവരുന്നു
ആഗ്ര: ഇന്ത്യയും പാകിസ്ഥാനും സംയുക്തമായി പുറപ്പെടുവിക്കുന്ന ആഗ്ര പ്രഖ്യാപനം പൂര്‍ത്തിയായി വരികയാണെന്ന് പാകിസ്ഥാനി ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അഷ്ഫഖ് അഹമ്മദ് ഗൊണ്ഡാല്‍ അറിയിച്ചു.
വാജ്പേയിയും മുഷാറഫും തമ്മില്‍ ജൂലായ് 16 തിങ്കളാഴ്ച നടത്തിയ മൂന്നാംവട്ട ചര്‍ച്ചയ്ക്ക് ശേഷമാണ് ഗൊണ്ഡാല്‍ ഇക്കാര്യമറിയിച്ചത്. ഇരുരാജ്യങ്ങളുടെയും നയതന്ത്രജ്ഞസംഘങ്ങള്‍ സംയുക്ത പ്രസ്താവന തയ്യാറാക്കിവരികയാണെന്ന് അദ്ദേഹം പറഞ്ഞു.
ഒമ്പത് പ്രധാന കാര്യങ്ങളടങ്ങിയതായിരിക്കും പ്രസ്താവന. ആഗ്ര പ്രഖ്യാപനം എന്ന പേരിലായിരിക്കും പ്രസ്താവന അറിയപ്പെടുന്നത്. കാര്യങ്ങള്‍ പുരോഗമിക്കുന്ന രീതിയില്‍ തങ്ങള്‍ സംതൃപ്തരാണെന്ന് ഗൊണ്ഡാല്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചപ്പോള്‍ കശ്മീരിനെ കുറിച്ച് ഒരക്ഷരം പോലും ഉരിയാടാതിരിക്കാന്‍ ഇന്ത്യയുടെ വാര്‍ത്താവിക്ഷേപണമന്ത്രി സുഷമാ സ്വരാജിനെ പ്രേരിപ്പിച്ചതെന്താണെന്ന് മാത്രം മനസ്സിലാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications