പാകിസ്ഥാനില്‍ തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം
ആഗ്ര: അടുത്തവര്‍ഷം പൊതു തിരഞ്ഞെടുപ്പ് നടത്തി പാകിസ്ഥാനില്‍ യഥാര്‍ത്ഥജനാധിപത്യം നടപ്പാക്കുമെന്ന് മുഷാറഫ് അഭിപ്രായപ്പെട്ടു.
എഡിറ്റര്‍മാരുമായുള്ള ചര്‍ച്ചക്കിടയിലാണ് മുഷാറഫ് ഇത് വ്യക്തമാക്കിയത്. ജില്ലാതല തിരഞ്ഞെടപ്പിനുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരുകയാണ്. അടുത്ത വര്‍ഷം പൊതു തിരഞ്ഞെടുപ്പ് നടത്താനുള്ള ഒരുക്കങ്ങളും തുടങ്ങികഴിഞ്ഞു.
ജനാധിപത്യം സമൂഹത്തിന്‍െറ താഴെ കിടയില്‍ വരെ എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പാകിസ്ഥാനില്‍ യഥാര്‍ത്ഥ ജനാധിപത്യം പുനര്‍ സ്ഥാപിച്ചത് താനാണ്. മുഷാറഫ് പറഞ്ഞു. താന്‍ അധികാരത്തില്‍ വരുന്നത് വരെ പാകിസ്താനില്‍ ജനാധിപത്യം ഉണ്ടായിരുന്നില്ല. നവാസ് ഷെറീഫിനെ പുറത്താക്കി അധികാരത്തില്‍ വന്നത് ജനങ്ങളുടെ ആഗ്രഹ പൂര്‍ത്തീകരണമായിരുന്നു എന്ന് മുഷറാഫ് ന്യായീകരിച്ചു.












Click it and Unblock the Notifications