മുഷാറഫ് നാലാം വട്ടവും ചര്‍ച്ച നടത്തുന്നു
ആഗ്ര: നാലാം വട്ട ചര്‍ച്ച നടത്താനായി മുഷാറഫ് ആജ്മീര്‍ യാത്ര വൈകിപ്പിച്ചു. ജൂലായ് 16 തിങ്കളാഴ്ച വാജ്പേയിയുമായി നടത്തിയ മൂന്നാംഘട്ട ചര്‍ച്ചയ്ക്ക് ശേഷമാണ് ഇനിയൊരു വട്ടം കൂടി ചര്‍ച്ച നടത്തണമെന്ന് മുഷാറഫ് തീരുമാനിച്ചത്. പക്ഷെ ഇത് ചര്‍ച്ചയ്ക്ക് വേണ്ടിയല്ല, മൂന്നു തവണ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ നടത്താനിരിക്കുന്ന ആഗ്രാ പ്രഖ്യാപനത്തിന്റെ അവസാന അംഗീകാരത്തിനാണെന്ന് പാക് ഉദ്യോസ്ഥര്‍ പറഞ്ഞു.
തിങ്കളാഴ്ച ഇരുവരും തമ്മിലുള്ള മൂന്നാംവട്ട ചര്‍ച്ച രണ്ടര മണിക്കൂര്‍ നീണ്ടു. ഭാവിയില്‍ നടത്തേണ്ട ഇന്ത്യാ-പാക് ഉഭയകക്ഷിചര്‍ച്ചകള്‍ക്ക് അടിത്തറയായുള്ള ആഗ്രാപ്രഖ്യാപനത്തിന്റെ വിശദാംശങ്ങള്‍ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിക്കഴിഞ്ഞു.
ആഗ്രാ പ്രഖ്യാപനം വീണ്ടും വായിച്ച് അംഗീകരിക്കാന്‍ മാത്രമായാണ് മുഷാറഫ് ആജ്മീരിലേക്കുള്ള യാത്ര വൈകിപ്പിച്ചതെന്ന് പാകിസ്താന്‍ ഉദ്വോഗസ്ഥര്‍ വ്യക്തമാക്കി. രണ്ടര മണിക്കാണ് മുഷാറഫ് ആജ്മീരിന് തിരിക്കേണ്ടിയിരുന്നത്. പക്ഷെ ഖ്വാജാ മൊയ്നുദ്ദീന്‍ ചിസ്റിയെന്ന സൂഫി സന്യാസിയുടെ ധര്‍ഗ സന്ദര്‍ശിക്കാനുള്ള ആജ്മീര്‍ യാത്ര റദ്ദാക്കില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.












Click it and Unblock the Notifications