കശ്മീര്‍ സെക്രട്ടേറിയറ്റ് തകര്‍ക്കാനുള്ള നീക്കം പൊളിച്ചു
ശ്രീനഗര്‍: പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ് ഇന്ത്യ സന്ദര്‍ശിക്കുന്ന വേളയില്‍ കശ്മീരില്‍ സെക്രട്ടേറിയറ്റ് തകര്‍ക്കാനുള്ള തീവ്രവാദി സംഘടനകളുടെ ഗൂഢാലോചന തകര്‍ത്തതായി അതിര്‍ത്തി രക്ഷാ സേനാ വക്താവ് അവകാശപ്പെട്ടു.
സിവില്‍ സെക്രട്ടറിയേറ്റും രണ്ട് ബിഎസ്എഫ് ക്യാമ്പുകളും തകര്‍ക്കാനും ന്യൂനപക്ഷത്തില്‍പെട്ടവരെ ആക്രമിക്കാനുമുള്ള തീവ്രവാദി സംഘടനകളുടെ ഗൂഢാലോചനയാണ് നിര്‍വീര്യമാക്കിയതെന്ന് അതിര്‍ത്തി രക്ഷാസേന ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ബി.എന്‍.കബു പറഞ്ഞു.
ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ഹര്‍ക്കത്ത്-ഉല്‍-മുജാഹുദ്ദീന്‍, ലഷ്കര്‍-എ-തോയിബ എന്നീ തീവ്രവാദി സംഘടനകളാണ് അട്ടിമറികള്‍ ആസൂത്രണം ചെയ്തത്. ഈയിടെ അറസ്റ് ചെയ്യപ്പെട്ട പ്രമുഖ തീവ്രവാദി മുഷാറഫ് അഹമ്മജ് യാതുവിനെ ചോദ്യം ചെയ്തപ്പോഴാണ് ഗൂഢാലോചനയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്.
ജൂലായ് 15ന് ആക്രമണത്തെക്കുറിച്ച് അന്തിമതീരുമാനമെടുക്കുന്നതിന് തീവ്രവാദികള്‍ യോഗം ചേരുന്നതിനെ കുറിച്ച് വിവരം കിട്ടിയതിനെ തുടര്‍ന്ന് ബിഎസ്എഫും ജമ്മു കശ്മീര്‍ പോലീസും നടത്തിയ നീക്കത്തില്‍ രണ്ട് തീവ്രവാദികളെ അറസ്റ് ചെയ്യുകയുണ്ടായി.
ബോലെവാര്‍ഡിലെ ഒരു ഹോട്ടലിനടുത്ത് സ്കൂട്ടറില്‍ സ്ഫോടകവസ്തുവെച്ച് സ്പോടനം നടത്താന്‍ പദ്ധതിയിട്ടിതായി പിടിയിലായ തീവ്രവാദികള്‍ വെളിപ്പെടുത്തി. തുടര്‍ന്ന് സ്കൂട്ടര്‍ കണ്ടെത്തുകയും സ്ഫോടകവസ്തു നിര്‍വീര്യമാക്കുകയും ചെയ്തു.
കഴിഞ്ഞ ഒരു മാസത്തിനിടയില്‍ നടത്തിയ റെയ്ഡുകളില്‍ 19 തീവ്രവാദികളെ കൊലപ്പെടുത്തുകയും 22 പേരെ പിടികൂടുകയും ചെയ്തതായി കബു വെളിപ്പെടുത്തി.ഒരു ഗ്രനേഡ് ലോഞ്ചറും ആറ് റൈഫിള്‍ ഗ്രനേഡുകളും ഒരു പിസ്റളും രണ്ട് തിരകളും അഞ്ച് പാക്കറ്റ് ആര്‍ഡിഎക്സും രണ്ട് റിമോട്ട് കണ്‍ട്രോളുകളും 15 ഡെറ്റെണേറ്ററുകളും രണ്ട് വയര്‍ലെസ് സെറ്റുകളും റെയ്ഡുകളില്‍ പിടിച്ചെടുത്തു.












Click it and Unblock the Notifications