കശ്മീരില്‍ 5 സൈനികര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: കശ്മീരിലെ ഇന്ത്യന്‍ സൈന്യത്തിനു നേരെ പാകിസ്ഥാന്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു. ജൂണ്‍ 15 ഞായറാഴ്ച രാത്രി വടക്കന്‍ കുപ്വാര ജില്ലയിലെ സൈനിക ക്യാമ്പുകള്‍ക്കു നേരെയാണ് തീവ്രവാദി ആക്രമണം നടന്നത്.
മാഗം ഹാന്‍ഡ്വാരയിലെ 24 രാഷ്ട്രീയറൈഫിള്‍സിനു നേരെയാണ് ഫിയാദീന്‍ തീവ്രവാദികള്‍ ആക്രമണം അഴിച്ചുവിട്ടത്. സംഭവസ്ഥലത്തുവച്ചു തന്നെ അഞ്ചു സൈനികര്‍ മരിക്കുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിനു ശേഷം തീവ്രവാദികള്‍ ഓടി രക്ഷപ്പെട്ടു. അവര്‍ക്ക് പരിക്കേറ്റതായി ഇതുവരെ റിപ്പോര്‍ട്ടൊന്നുമില്ല.
കുപ്വാര ജില്ലയിലെ തന്നെ സച്ചാല്‍ദാരയിലെ 21 രാഷ്ട്രീയ റൈഫിള്‍സിനു നേരെയും ആക്രമണം നടന്നു. പോരാട്ടത്തില്‍ പരിക്കേറ്റ അഞ്ച് സൈനികരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications