തന്റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടു: സുഷമ
ദില്ലി: വാജ്പേയി-മുഷാറഫ് ചര്‍ച്ചയില്‍ കശ്മീര്‍ പ്രശ്നം പരിഗണനയ്ക്ക് വന്നിട്ടില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും തന്റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെടുകയായിരുന്നുവെന്നും കേന്ദ്ര വാര്‍ത്താവിക്ഷേപണ മന്ത്രി സുഷമാ സ്വരാജ് പറഞ്ഞു.
കശ്മീര്‍ പ്രശ്നമടക്കം പല പ്രശ്നങ്ങളും ചര്‍ച്ചയില്‍ പരിഗണനയക്ക് വന്നിരുന്നുവെന്നാണ് താന്‍ പറഞ്ഞതെന്ന് സുഷമാ സ്വരാജ് വ്യക്തമാക്കി. പാകിസ്ഥാന്റെ കാഴ്ചപ്പാടില്‍ കശ്മീരായിരുന്നു പ്രധാന പ്രശ്നം. അതേ സമയം ഇന്ത്യയെ സംബന്ധിച്ചിടത്തോളം പല പ്രശ്നങ്ങളിലൊന്നു മാത്രമായിരുന്നു കശ്മീര്‍.
നയതന്ത്രചര്‍ച്ചകള്‍ വളരെ ഗുണകരമായ തലത്തിലാണ് നടന്നതെന്ന് സുഷമ പറഞ്ഞു. കശ്മീര്‍ പ്രശ്നത്തിന് പുറമെ അതിര്‍ത്തിയിലെ തീവ്രവാദവും ചര്‍ച്ചയില്‍ വന്ന പ്രധാന വിഷയമാണ്.












Click it and Unblock the Notifications